മുരടിക്കുന്നുവെന്ന് പ്രതിപക്ഷം
കൊല്ലം: നഗരത്തോട് ചേർന്ന് കിടക്കുന്നതാണെങ്കിലും ജില്ലാ പഞ്ചായത്ത് മുഖത്തല ഡിവിഷന്റെ വലിയൊരു ഭാഗവും ഗ്രാമീണ മേഖലയാണ്. നല്ല റോഡ്, കുടിവെള്ളം, മലിനജലം കെട്ടിനിൽക്കാത്ത ഓടകൾ എന്നിങ്ങനെയുള്ള ഗ്രാമീണ സ്വപ്നങ്ങൾ വലിയൊരു ഭാഗം സാർത്ഥമാക്കിയതിന്റെ നിറവിലാണ് ജില്ലാ പഞ്ചായത്ത് അംഗം എസ്. ഫത്തഹുദ്ദീൻ.
പക്ഷെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ വികസനം വേണ്ടവിധം ഉണ്ടായില്ലെന്നാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പറയുന്നത്. 1995 മുതൽ മുഖത്തല ഡിവിഷനിൽ നിന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥികളാണ് വിജയിക്കുന്നത്. കഴിഞ്ഞ തവണ സി.പി.എമ്മിന്റെ യുവനേതാവായ എസ്. ഫത്തഹുദ്ദീൻ മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഡി.സി.സി നിർവാഹക സമിതി അംഗവുമായ കെ.ബി. ഷഹാലിനെ പരാജയപ്പെടുത്തിയാണ് ചരിത്രം ആവർത്തിച്ചത്.
മുഖത്തല ഡിവിഷനിൽ എൻ.ഡി.എ ആദ്യമായി മത്സരിച്ച തിരഞ്ഞെടുപ്പായിരുന്നു കഴിഞ്ഞ തവണത്തേത്. മയ്യനാട് പഞ്ചായത്ത് പൂർണമായും തൃക്കോവിൽവട്ടം പഞ്ചായത്തിലെ 15 വാർഡുകളും ചേർന്നതാണ് ഈ ഡിവിഷൻ.
ഭരണപക്ഷം
1. മുണ്ടുച്ചിറ- എ.കെ.എം.എച്ച്.എസ് റോഡ് നവീകരണം
2. കടമ്പാട്ട് മുക്ക്- പാർക്ക് മുക്ക്- ഉമയനല്ലൂർ ഏലാ റോഡ് വികസനം
3. കല്ലുകുഴി- പന്നിമൺ റോഡ്
4. ഓലിക്കര വയൽ വികസനം
5. മയ്യനാട്ട് സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 1 കോടി
6. മയ്യനാട് വെള്ളമണൽ സ്കൂൾ വികസനത്തിന് 1 കോടി
7. വെള്ളമണൽ സ്കൂളിൽ മോഡേൺ സയൻസ് ലൈബ്രറി, ഡിജിറ്റൽ ക്ലാസ് മുറികൾ, അദ്ധ്യാപകർക്ക് ലാപ്ടോപ്പ്
8. ഉമയനല്ലൂർ ഏലയിൽ അടിസ്ഥാന സൗകര്യ വികസനം
9. കൊട്ടിയം എൻ.എസ്.എസ് കോളേജ് - ഡോൺ ബോസ്കോ റോഡ് വികസനം
10. വിവിധ അങ്കണവാടികൾക്ക് കെട്ടിട നിർമ്മാണം
11. മൈലാപ്പൂർ ഡോൺബോസ്‌കോ, മൈലാപ്പൂർ പ്രസ് ജംഗ്ഷൻ- പുതുച്ചിറ റോഡുകളുടെ വികസനം
12. ചെന്താപ്പൂർ റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കി ഓടയും കവറിംഗ് സ്ലാബും
13. മക്കൾ ജംഗ്ഷൻ തട്ടാർക്കോണം റോഡ് നവീകരണം
14. തൃക്കോവിൽവട്ടത്തെ കുടിവെള്ള പദ്ധതിക്ക് വിഹിതം
എസ്. ഫത്തഹുദ്ദീൻ
ജില്ലാ പഞ്ചായത്ത് അംഗം, സി.പി.എം
പ്രതിപക്ഷം
1. മുഖത്തല ഡിവിഷനിൽ അഞ്ച് വർഷമായി വികസന മുരടിപ്പ്
2. ഗതാഗത മേഖല ദയനീവസ്ഥയിൽ, റോഡുകൾ സഞ്ചാര യോഗ്യമല്ല
3. ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ള ക്ഷാമം രൂക്ഷമായിട്ടും പരിഹാരം ഇല്ല
4. ഉമയനല്ലൂർ ആയുർവേദ ആശുപത്രിയെ അവഗണിച്ചു
5. അങ്കണവാടികൾ പലതും ദയനീയാവസ്ഥയിലാണ്
6. ഗ്രാമപ്രദേശങ്ങൾ പലതും ഇരുട്ടിലാണ്. തെരുവ് വിളക്ക് സ്ഥാപിക്കാൻ ഇടപെടൽ ഉണ്ടായില്ല
7. വലിയൊരു ഭാഗം കൃഷിഭൂമി ഉണ്ടായിട്ടും കാർഷിക പദ്ധതികൾ കാര്യക്ഷമമാക്കിയില്ല
8. സർക്കാർ സ്കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിൽ പ്രത്യേക താല്പര്യങ്ങളായിരുന്നു
8. സ്കൂളുകളുടെ വികസനം ഒന്നോ രണ്ടോയിടത്ത് ഒതുങ്ങി
9. കൊവിഡ് പ്രതിരോധം പഞ്ചായത്തുകളുടെ തലയിൽ വച്ച് നോക്കുകുത്തിയായി
10. കായിക രംഗത്തും ചൂണ്ടിക്കാണിക്കാൻ ഇടപെടൽ ഉണ്ടായില്ല
11. വികസന പദ്ധതികൾ നടപ്പാക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തിയില്ല
12. അർഹരല്ലാത്തവർക്ക് ക്ഷേമ പദ്ധതി ആനുകൂല്യം
13. നടന്ന നിർമ്മാണ പ്രവൃത്തികളിൽ ഗുണനിലവാരം ഉറപ്പാക്കിയില്ല
കെ.ബി. ഷഹാൽ
ഡി.സി.സി നിർവാഹക സമിതി അംഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |