കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരം. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്.
നഷ്ടപരിഹാരത്തിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷുറൻസ് കമ്പനികളാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ മൂന്നരക്കോടി ന്യൂ ഇന്ത്യാ ഇൻഷുറൻസ് നൽകിയിട്ടുണ്ട്. ബാക്കി തുക വിശദാംശങ്ങൾ പരിശോധിച്ച ശേഷം പിന്നീട് നൽകും.
ഇക്കഴിഞ്ഞ ഓഗസ്റ്റ് ഏഴിനാണ് ലാൻഡിംഗിനിടെ വിമാനം തെന്നിനീങ്ങി അപകമുണ്ടായത്. രണ്ട് പൈലറ്റുമാരുൾപ്പടെ 21 പേരാണ് അപകടത്തിൽ മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |