കോഴിക്കോട്: വയനാട്ടിൽ കൊല്ലപ്പെട്ട മാവോയിസ്റ്റ് വേൽമുരുകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ നിന്ന് നാല് വെടിയുണ്ടകൾ കണ്ടെടുത്തതായാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. എക്സ്റേ പരിശോധനയിലാണ് വെടിയുണ്ടകൾ കണ്ടെത്തിയത്. ശരീരത്തിൽ നാൽപ്പതിലേറെ മുറിവുകളുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്റ്റുമോർട്ടം നടത്തിയത്.നെഞ്ചിലും വയറിലുമായാണ് നാൽപതിലേറെ മുറിവുകൾ കണ്ടെത്തിയത്. മുറിവുകൾ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ ഉണ്ടായതാണെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു.
ചൊവ്വാഴ്‌ചയാണ് വയനാട് പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് വെടിയേറ്റ് മരിച്ചത്. തമിഴ്‌നാട് സ്വദേശി വേൽമുരുകനാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |