കൊച്ചി∙ ഹൈക്കോടതി പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തവണയും സ്വാശ്രയ മെഡിക്കൽ ഫീസ് നിശ്ചയിച്ച ഫീസ് നിർണയ സമിതിക്ക് ഡിവിഷൻ ബെഞ്ചിന്റെ രൂക്ഷവിമർശനം. കോളജുകൾ അവകാശപ്പെടുന്ന ഫീസ് പരമാവധി നൽകേണ്ടി വരുമെന്ന കാര്യം പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്സൈറ്റിലും ഓൺലൈൻ പോർട്ടലിലും ഉൾപ്പെടുത്താനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ഈ വർഷത്തെ ഫീസ് നിർണയം അനിശ്ചിതത്വത്തിലാക്കിയ സമിതിയുടെ നിലപാട് ദൗർഭാഗ്യകരമാണെന്നു കോടതി കുറ്റപ്പെടുത്തി.
കോളജുകളിൽ നിന്നു ഫീസ് വിവരം കിട്ടിയാൽ കമ്മിഷണർ അതു വെബ്സൈറ്റിൽ ഉൾപ്പെടുത്തണം. കോടതിയോ മറ്റ് അധികാരികളോ നിശ്ചയിക്കുന്ന ഫീസ് നൽകുന്ന ബാധ്യതയുണ്ടാകുമെന്ന് വിദ്യാർത്ഥികൾ ഉറപ്പു നൽകണമെന്നും കോടതി വ്യക്തമാക്കി. നവംബർ 4ലെ ഫീസ് റഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവിനെതിരെ കോഴിക്കോട് കെ.എം.സി.ടി ഉൾപ്പെടെ നൽകിയ ഹർജികൾ പരിഗണിച്ചാണു ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
കമ്മിറ്റി നിശ്ചയിച്ച ഫീസിന്റെ അടിസ്ഥാനത്തിൽ നവംബർ 11ന് പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനവും ഇറക്കി. ഫീസ് താൽക്കാലികമെന്ന അറിയിപ്പും നൽകി. വിദ്യാർത്ഥികൾ എത്ര ഫീസ് നൽകേണ്ടി വരുമെന്നു മുൻകൂട്ടി അറിയിക്കണമെന്നു കോടതിയുടെ മുൻഉത്തരവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |