തിരുവനന്തപുരം: നവംബർ 18 മുതൽ ആരംഭിക്കാനിരുന്ന എട്ടാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്റേറ്റഡ് ബി.എ.എൽ.എൽ.ബി./ബി.കോം.എൽ.എൽ.ബി./ബി.ബി.എ.എൽ.എൽ.ബി. ഡിഗ്രി പരീക്ഷകൾ നവംബർ 23 മുതൽ പുനക്രമീകരിച്ചു. ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
2020 നവംബറിൽ നടത്തുന്ന രണ്ടാം സെമസ്റ്റർ ബി.എ.ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ (2019 അഡ്മിഷൻ - റെഗുലർ/2018 അഡ്മിഷൻ - ഇംപ്രൂവ്മെന്റ്/2015 - 2017 അഡ്മിഷൻ സപ്ലിമെന്ററി) (2013 സ്‌കീം) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
വിദൂരവിദ്യാഭ്യാസ പഠനകേന്ദ്രം നടത്തുന്ന എം.എച്ച്.ആർ.എം.(മാസ്റ്റർ ഒഫ് ഹ്യൂമൻ റിസോഴ്സ് മാനേജ്‌മെന്റ്) കോഴ്സിന്റെ ഡിസംബർ 7 ന് ആരംഭിക്കുന്ന ഒന്നും രണ്ടും വർഷ മേഴ്സി ചാൻസ് പരീക്ഷയുടെ (2008 അഡ്മിഷൻ 2003 സ്‌കീം) ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ആഗസ്റ്റിൽ നടത്താനിരുന്ന നാലാം വർഷ ബി.എഫ്.എ. (പെയിന്റിംഗ്, സ്‌കൾപ്പ്ച്ചർ ആന്റ് അപ്ലൈഡ് ആർട്ട്) പരീക്ഷകൾ നവംബർ 20 ലേക്ക് പുനക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |