തിരുവനന്തപുരം: സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരി കൊണ്ടിരിക്കെ സ്ഥാനാർത്ഥികളും നേതാക്കളുമെല്ലാം സമൂഹ മാദ്ധ്യമങ്ങളിൽ സജീവമാണ്. ഫേസ്‌ബുക്ക് തുറന്നാൽ എങ്ങും വോട്ട് അഭ്യർത്ഥിച്ച് കൊണ്ടുളള പോസ്റ്ററുകളും അഭ്യർത്ഥനകളുമാണ്. വിർച്വൽ റാലികളും തകൃതിയായി നടക്കുന്നുണ്ട്.
ഇതിനിടെ ഫേസ്‌ബുക്കിൽ വോട്ട് ചോദിച്ച് എത്തിയിരിക്കുകയാണ് കൊല്ലം എം എൽ എയും സിനിമ താരവുമായ മുകേഷ്. എൽ ഡി എഫിന് വോട്ട് തേടിയുളള ഫേസ്‌ബുക്ക് പോസ്റ്റിൽ എന്തിന് മാറി ചിന്തിക്കണമെന്നാണ് എം എൽ എ ചോദിക്കുന്നത്.
പെൻഷനും റേഷനും മരുന്നും പുസ്‌തകവും മുടങ്ങിയിട്ടില്ലെന്ന് പറഞ്ഞു തുടങ്ങുന്ന കുറിപ്പ് പാവങ്ങൾക്കെല്ലാം വീടുമായി എന്ന നേട്ടം അവകാശപ്പെട്ടാണ് അവസാനിക്കുന്നത്. അതുകൊണ്ടു തന്നെ എന്തിനാണ് മാറി ചിന്തിക്കുന്നതെന്നും ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേയെന്നും വികസന വിസ്‌മയങ്ങൾ തുടരണ്ടേയെന്നും എം എൽ എ ചോദിക്കുന്നു.
മുകേഷിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പെൻഷൻ മുടങ്ങിയിട്ടില്ല!....
റേഷൻ മുടങ്ങിയിട്ടില്ല!.........
മരുന്ന് മുടങ്ങിയിട്ടില്ല.!......
പുസ്തകം മുടങ്ങിയിട്ടില്ല!...........
കറന്റ് കട്ടായിട്ടില്ല!...................
ആശുപതിയും ജോറായി..................
റോഡെല്ലാം കേമമായി!...........
സ്‌കൂളെല്ലാം ഹൈടെക്കക്കായി!.......
പൊതുമേഖലയെല്ലാം ലാഭത്തിലായി!..........
പാവങ്ങൾക്കെല്ലാം വീടുമായി...........
പിന്നെന്തിന് മാറി ചിന്തിക്കണം?.................
ഇടതുപക്ഷം തന്നെ വീണ്ടും വിജയിക്കണ്ടേ ...........................?
വികസന വിസ്മയങ്ങളും തുടരണ്ടേ ................?
പെൻഷൻ മുടങ്ങിയിട്ടില്ല!....
Posted by Mukesh M on Tuesday, November 17, 2020
റേഷൻ മുടങ്ങിയിട്ടില്ല!.........
മരുന്ന് മുടങ്ങിയിട്ടില്ല.!......
പുസ്തകം...
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |