കൊച്ചി: രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി.ജെ. ജോസഫ് നൽകിയ ഹർജി ഡിവിഷൻ ബെഞ്ച് തള്ളി. ചിഹ്നം ജോസഫ് വിഭാഗത്തിന് അനുവദിക്കണമെന്ന ആവശ്യവും കോടതി
പരിഗണിച്ചില്ല.
രണ്ടില ചിഹ്നം ജോസ് കെ. മാണിക്ക് അവകാശപ്പെട്ടതാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവിന് പിന്നാലെ പി.ജെ.ജോസഫ് കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് ശരിവച്ച് ജോസ് വിഭാഗത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. ഇത് ചോദ്യം ചെയ്താണ് പി. ജെ. ജോസഫ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്.
അപ്പീലിൽ സ്റ്റേ നൽകാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
എന്നാൽ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വിശദമായ വാദം കേൾ ഇരുപക്ഷത്തിന്റെയും വാദം കേട്ടതിന് ശേഷം കേസിൽ അന്തിമ വിധിയുണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |