തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് (രണ്ടാം എൻ.സി.എ.-മുസ്ലിം, കാറ്റഗറി നമ്പർ 558/19) തസ്തികയുടെ അഭിമുഖം ഡിസംബർ 2 ന് രാവിലെ 10ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ :0471 2546325.
ശാരീരികഅളവെടുപ്പും കായികക്ഷമതാ പരീക്ഷയും
കൊല്ലം/പത്തനംതിട്ട ജില്ലകളിലെ എക്‌സൈസ് വകുപ്പിൽ സിവിൽ എക്‌സൈസ് ഓഫീസർ (എൻ.സി.എ.-ഒ.ബി.സി/വിശ്വകർമ്മ/എസ്.ഐ.യു.സി. നാടാർ) (കാറ്റഗറി നമ്പർ 62/18, 63/18, 64/18) തസ്തികകളിലേക്ക് 25 ന് കൊല്ലം ലാൽ ബഹദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ രാവിലെ 6 മണിമുതൽ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും. ഉദ്യോഗാർത്ഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത അഡ്മിഷൻ ടിക്കറ്റും, സർക്കാർ/അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും കായികക്ഷമതാ പരീക്ഷയ്ക്ക് തൊട്ടുമുമ്പുള്ള 24 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും തിരിച്ചറിയൽ രേഖയുടെ അസലും സഹിതം ഹാജരാകണം.
സർട്ടിഫിക്കറ്റ് പരിശോധന
തിരുവനന്തപുരം ജില്ലയിലെ സൈനികക്ഷേമ വകുപ്പിൽ വെൽഫയർ ഓർഗനൈസർ (വിമുക്തഭടൻമാർ മാത്രം) (കാറ്റഗറി നമ്പർ 553/17) തസ്തികയിലേക്ക് 25, 27 തീയതികളിൽ രാവിലെ 10.30 മണി മുതൽ പി.എസ്.സി. തിരുവനന്തപുരം ജില്ലാ ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |