സിനിമയുടെ ചട്ടക്കൂടിൽ നിൽക്കുന്നയാളല്ല പ്രണവ് മോഹൻലാൽ എന്ന് സംവിധായകൻ ജീത്തു ജോസഫ്. അയാൾക്ക് ആയാളുടെതായ സ്‌റ്റൈലുണ്ട്. പ്രണവ് അങ്ങനെ ആക്‌ടർ ആകണമെന്ന ആഗ്രഹമൊന്നും ലാലേട്ടനില്ല. അവന് എന്തെങ്കിലും ഒരു ജോലി വേണമെന്നേയുള്ളൂ അദ്ദേഹത്തിന്. തനിക്കത് നേരിട്ടറയാവുന്ന കാര്യമാണെന്ന് ജീത്തു പറയുന്നു. ഒരു സ്വകാര്യ ചാനലിന് നൽകി അഭിമുഖത്തിലായിരുന്നു ജീത്തു ജോസഫ് ഇക്കാര്യം വ്യക്തമാക്കിയത്.
'വളരെ ടാലന്റഡ് ആയിട്ടുള്ള നടൻ തന്നെയാണ് പ്രണവ് മോഹൻലാൽ. പക്ഷേ ആരെയും വച്ച് കംപയർ ചെയ്യരുത്. അയാൾക്ക് ആയാളുടെതായ സ്‌റ്റൈലുണ്ട്. പ്രണവ് അങ്ങനെ ആക്‌ടർ ആകണമെന്ന ആഗ്രഹമൊന്നും ലാലേട്ടനില്ല. അവന് എന്തെങ്കിലും ഒരു ജോലി വേണമെന്നേയുള്ളൂ അദ്ദേഹത്തിന്. എനിക്കത് നേരിട്ടറയാവുന്ന കാര്യമാണ്. ഇനിയും ഒത്തിരി പ്രൂവ് ചെയ്യാനുള്ള ഏരിയയുണ്ട് പ്രണവിനെ സംബന്ധിച്ച്. ഹാർഡ് വർക്ക് ചെയ‌്ത് അവൻ വളർന്നുവരട്ടെ. സിനിമയുടെ ചട്ടക്കൂടിൽ നിൽക്കുന്നയാളല്ല പ്രണവ്. ആരുവിചാരിച്ചാലും അവൻ നിന്നുകൊടുക്കില്ല. പുള്ളിക്ക് വ്യക്തമായ ഐഡന്റിന്റിയുള്ളയാളാണ്.
ലൈഫ് ഓഫ് ജോസൂട്ടിയുടെ സമയത്ത്, അസിസ്‌റ്റന്റ് ഡയറക്‌ടറായി വരുന്നുവെന്ന് പറഞ്ഞപ്പോൾ ഞാൻ കാരണം തിരക്കി. ബുക്ക് എഴുതാൻ പ്ളാനുണ്ട്, അതുകൊണ്ട് കുറച്ച് പൈസയുടെ ആവശ്യമുണ്ടെന്നായിരുന്നു പ്രണവിന്റെ മറുപടി. അച്ഛന്റെ പൈസയൊന്നും വേണ്ടെന്നും അവൻ പറഞ്ഞു. ഒരു ജോലി ഏൽപ്പിച്ചാൽ പുള്ളിയുടെ കഴിന്റെ പരാമാവധി നിന്ന് അതിനെ ന്നനാക്കാൻ പ്രണവ് ശ്രമിക്കും'.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |