ലക്നൗ: നിർബന്ധിത മതപരിവർത്തനം നടത്തുന്നവർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി ഉത്തർ പ്രദേശ് സർക്കാർ. ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ ഓർഡിനൻസിന് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി.
മതപരിവർത്തനം നടത്തുന്നവർക്ക് ഒന്നു മുതൽ അഞ്ചു വർഷം വരെ തടവു ശിക്ഷയും 15000 രൂപ പിഴയുമാണ് ശിക്ഷയെന്ന് യു.പി മന്ത്രി സിദ്ധാർത്ഥ്നാഥ് സിംഗ് പറഞ്ഞു. പ്രായപൂർത്തിയാകാത്തവരെയോ പട്ടികജാതിവർഗ വിഭാഗത്തിൽപ്പെട്ടവരെയോ മതപരിവർത്തനം നടത്തിയാൽ മൂന്നു മുതൽ 10 വർഷം വരെ തടവും 25000 രൂപ പിഴയുമാണ് ശിക്ഷ. മറ്റൊരു മതത്തിലേക്ക് മാറിയ ശേഷം വിവാഹം കഴിക്കണമെങ്കിൽ രണ്ടു മാസം മുൻപ് മജിസ്ട്രേട്ടിനു മുന്നിൽ ഹാജരായി അനുമതി വാങ്ങണമെന്നും ഓർഡിനൻസിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |