തിരുവനന്തപുരം: കേരളത്തിലെ വിവിധ ജയിലുകളിൽ വിചാരണത്തടവുകാരായി കഴിയുന്നവരിൽ 39 ശതമാനം പേർ 30 വയസിൽ താഴെയുള്ളവരെന്ന് ദേശീയ ക്രൈ റെക്കാഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്ക്. ശിക്ഷിക്കപ്പെട്ടവരുടെ കണക്ക് എടുത്താൽ ഇത് 21 ശതമാനമാണ്. 2019 ഡിസംബർ വരെയുള്ള കണക്ക് അനുസരിച്ച് 3131 തടവുകാരാണ് കേരളത്തിലെ ജയിലുകളിൽ ശിക്ഷിക്കപ്പെട്ട് തിങ്ങിനിറഞ്ഞ് കഴിയുന്നത്. ഇവരിൽ 658 പേർ 18നും 30നും ഇടയിലുള്ളവരാണ്. ജയിലുകളിൽ കൊള്ളാവുന്നതിന്റെ ശേഷിയെക്കാൾ 10 ശതമാനം കൂടതലാണ് ഇപ്പോഴത്തെ അന്തേവാസികളെന്നും റിപ്പോർട്ടിലുണ്ട്.
4,330 വിചാരണത്തടവുകാരാണ് ജയിലുകളിലുള്ളത്. ഇതിൽ 1,683 പേരാണ് 18നും 30നും ഇടയിലുള്ളതെന്ന് എൻ.സി.ആർ.ബിയുടെ റിപ്പോർട്ടിൽ പറയുന്നു. ശിക്ഷിക്കപ്പെട്ടവരിൽ 22 പേർ ബിരുദാനന്തര ബിരുദം നേടിയവരും 148 പേർ സാങ്കേതിക ബിരുദമോ ഡിപ്ളോമയോ ഉള്ളവരാണ്.
സെൻട്രൽ ജയിലിൽ 130%, സബ് ജയിലിൽ 150%
മൂന്ന് സെൻട്രൽ ജയിലുകൾ, 13 ജില്ലാ ജയിലുകൾ, 16 സബ് ജയിലുകൾ മൂന്ന് വീതം വനിത, തുറന്ന ജയിലുകൾ അടക്കം 55 ജയിലുകളാണ് സംസ്ഥാനത്ത് ആകെയുള്ളത്. ഇതിൽ സെൻട്രൽ ജയിലുകളിൽ പാർപ്പിച്ചിരിക്കുന്ന അന്തേവാസികളുടെ എണ്ണം 130 ശതമാനമാണ്. സബ് ജയിലുകളിൽ 150 ശതമാനവും. ശിക്ഷിക്കപ്പെട്ടവരിൽ 53 ശതമാനം പിന്നാക്ക വിഭാഗത്തിൽ പെട്ടവരും 17 ശതമാനം പേർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരുമാണ്. നാല് ശതമാനം പേർ പട്ടികവർഗ വിഭാഗത്തിലുള്ളവരാണ്. അതേസമയം, ജയിലുകളിൽ തടവുകാരുടെ എണ്ണം കൂടുന്നത് അധികൃതരെ ആശങ്കപ്പെടുത്തുന്നുണ്ട്.
ജയിലുകളിലെ ആകെ അന്തേവാസികൾ: 7,499
ശിക്ഷിക്കപ്പെട്ടവർ: 3,131
വിചാരണത്തടവുകാർ: 4,330
ജയിലുകളുടെ ശേഷി: 6,841
പുരുഷന്മാർ: 6437
സ്ത്രീകൾ: 404
ഹിന്ദുക്കൾ: 1642
മുസ്ളിംകൾ: 839
ക്രിസ്ത്യാനികൾ: 635
വയസ് അടിസ്ഥാനമാക്കിയുള്ളത്
18-30: 658
30-50: 1522
50ന് മുകളിൽ: 951
വിചാരണത്തടവുകാർ
18-30: 1683
30-50: 2000
50ന് മുകളിൽ: 647
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |