ഹൈദരാബാദ്: അനുമതിയില്ലാതെ ഒസ്മാനിയ സർവകലാശാലയിൽ അതിക്രമിച്ചുകയറിയ ബി.ജെ.പി എം.പി തേജസ്വി സൂര്യക്കെതിരെ കേസ്. സർവകലാശാലയിൽ അതിക്രമിച്ചു കയറി വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു എന്ന സർവകലാശാല രജിസ്ട്രാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തേജസ്വിക്കെതിരെ കേസെടുത്തത്. 2017ലെ സർക്കുലർ പ്രകാരം കാമ്പസിൽ രാഷ്ട്രീയ പ്രവർത്തനം നിരോധിച്ചിട്ടുണ്ടെന്ന് സർവകലാശാല അധികൃതർ ചൂണ്ടിക്കാട്ടി.
ഡിസംബറിൽ നടക്കാനിരിക്കുന്ന ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ടാണ് ബെംഗളൂരു സൗത്ത് എംപിയായ തേജസ്വി സൂര്യ സർവകലാശാലയിലെത്തിയത്. തെലങ്കാന പ്രക്ഷോഭത്തിൽ ജീവൻ നഷ്ടമായവർക്ക് ആദരം അർപ്പിക്കാനാണ് താനെത്തിയതെന്നും മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ ഉത്തരവ് പ്രകാരമാണ് തന്നെ പൊലീസ് തടഞ്ഞതെന്നും തേജസ്വി സൂര്യ ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |