തൃശൂർ: കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ് സി പി എം ചർച്ചചെയ്യുമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. അതിനുശേഷം പാർട്ടി അഭിപ്രായം പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് റെയ്ഡിന്റെ കാര്യത്തിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ ഒരുമിച്ചിരുന്നുളള ചർച്ചകൾ നടക്കേണ്ടതുണ്ട്. അതിനുശേഷം അതിനെക്കുറിച്ചുളള അഭിപ്രായം ഞങ്ങൾ പറയും. കെ എസ് എഫ് ഇ നല്ല രീതിയിൽ കൊണ്ടുപാേകാനാണ് ശ്രമം. പ്രതിപക്ഷനേതാവ് പലതും പറയും. അദ്ദേഹത്തിന് നേരെയാണ് വിജിലൻസ് അന്വേഷണമെങ്കിൽ വിജിലൻസ് മോശമാണ്. അല്ലെങ്കിൽ നല്ലതാവും. ഇരട്ടത്താപ്പ് അദ്ദേഹത്തിന്റെ സഹജ സ്വഭാവമാണ്-വിജയരാഘവൻ പറഞ്ഞു.
നേരത്തേ വിജിലൻസ് പരിശോധനയെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ രംഗത്തെത്തിയിരുന്നു. റെയ്ഡിന് പിന്നിൽ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളാകാമെന്ന് സംശയിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.
കെ എസ് എഫ് ഇ വിശ്വാസ്യതയും സൽപ്പേരുമുള്ള സ്ഥാപനമാണ്. റെയ്ഡ് അതിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താനുള്ള ശ്രമമാണെന്ന് സംശയിക്കുന്നു. ഇക്കാര്യങ്ങളിൽ ഔദ്യോഗിക മറുപടി പറയേണ്ടത് മുഖ്യമന്ത്രിയും ആഭ്യന്തര വകുപ്പുമാണ്. ആരാണ് പരാതിക്കാരെന്ന് വിജിലൻസ് വ്യക്തമാക്കണം. സർക്കാർ താൽപര്യമാണ് വിജിലൻസ് സംരക്ഷിക്കേണ്ടത്. വിജിലൻസ് റെയ്ഡ് വിഷയം പാർട്ടി ചർച്ച ചെയ്യുമെന്നും ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. വിജിലൻസിനെ തളളി ധനമന്ത്രി താേമസ് ഐസക്കും രംഗത്തെത്തിയിരന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |