കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ്, ക്രിസ്മസ്, പുതുവത്സരം, നെഞ്ചിടിപ്പേറിയതോടെ ദുരന്തങ്ങൾ ഒഴിവാക്കാൻ ജനുവരി രണ്ടുവരെ സ്പെഷ്യൽ എൻഫോഴ്സ്‌മെന്റ് ഡ്രൈവുമായി എക്സൈസ്.
അംഗീകൃത സ്രോതസുകളിൽ നിന്നല്ലാതെ മദ്യം ജനങ്ങൾക്ക് ലഭ്യമാകുന്ന പ്രവണത തിരഞ്ഞെടുപ്പ് കാലത്ത് കൂടുതലാണ്. വോട്ടെടുപ്പ്, വോട്ടെണ്ണൽ ദിനങ്ങൾ ഡ്രൈഡേ ആയിരിക്കുമെന്നതിനാൽ അനധികൃത മദ്യവിൽപ്പന വർദ്ധിക്കും. വോട്ടർമാരെ സ്വാധീനിക്കാൻ കോളനികൾ കേന്ദ്രീകരിച്ച് മദ്യവിതരണം നടത്താനുള്ള സാദ്ധ്യതയും എക്സൈസ് കാണുന്നുണ്ട്. മദ്യത്തിന് പകരം കഞ്ചാവ് ഉപഭോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ എൻ.ഡി.പി.എസ് നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങൾ അമർച്ച ചെയ്യാൻ ശക്തമായ എൻഫോഴ്സ്‌മെന്റ് നടപടികൾ സ്വീകരിക്കും. അതിർത്തി ചെക്ക് പോസ്റ്റുകളിലും വാഹനങ്ങളിലും പരിശോധന കർശനമാക്കും.
വൈൻ മുതൽ വ്യാജൻ വരെ വിളയും
തിരഞ്ഞെടുപ്പ് സമയത്തും ശേഷവും വ്യാജവാറ്റ്, സ്പിരിറ്റ് കടത്ത്, സ്പിരിറ്റിൽ നിറം കലർത്തി വ്യാജമദ്യമായി ഉപയോഗിക്കൽ, കള്ളിൽ വീര്യം കൂട്ടാനുള്ള മായംചേർക്കലിനുള്ള സാദ്ധ്യത, അരിഷ്ടാസവങ്ങൾ എന്നപേരിൽ വ്യാജ ആയുർവേദ ഉത്പന്നങ്ങൾ വിൽക്കാനുള്ള സാദ്ധ്യത എന്നിവയെല്ലാം എക്സൈസ് കണക്കിലെടുത്തിട്ടുണ്ട്. ക്രിസ്മസ് വിശേഷവിഭവമായ വൈൻ നിർമ്മിച്ച് കൊടുക്കുമെന്ന പരസ്യങ്ങളും എക്സൈസ് നിരീക്ഷിക്കും.
എൻഫോഴ്സ്‌മെന്റ് പ്രവർത്തനങ്ങൾ
1. എക്സൈസ് ഹെഡ് ക്വാർട്ടേഴ്സിൽ കൺട്രോൾ റൂം
2. ജില്ലാ തല സ്പെഷ്യൽ ടീമുകളുടെ വകയായി മിന്നൽ പരിശോധന, പട്രോളിംഗ്, റെയ്ഡ്
3. വിമുക്തി ഉദ്യോഗസ്ഥരുടെ സേവനം ഉപയോഗപ്പെടുത്തും
4. ജില്ലയെ മൂന്ന് മേഖലകളായി തിരിച്ച് സ്ട്രൈക്കിംഗ് ഫോഴ്സ് സേവനം
5. അന്യസംസ്ഥാന ലേബർ ക്യാമ്പുകളിൽ പരിശോധന
6. സ്ഥിരം കുറ്റവാളികളെ നിരീക്ഷണം
7.കള്ള് ഷാപ്പ് ലൈസൻസികളുടെ പ്രവൃത്തികളും നിരീക്ഷണത്തിൽ
''
വ്യാജമദ്യം, മറ്ര് ലഹരി വസ്തുക്കൾ എന്നിവയുടെ വിപണനവും കടത്തും തടയാനായി വാഹന പരിശോധനയും അതിർത്തികളിലെ നിരീക്ഷണവും കർശനമാക്കിയിട്ടുണ്ട്. കുറ്രകൃത്യങ്ങൾക്കെതിരെ കർശന നടപടി.
പി.കെ. സനു, കമ്മിഷണർ
ഡെപ്യൂട്ടി എക്സൈസ്, കൊല്ലം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |