ഒരു കുപ്പി കുടിവെള്ളം
പെട്ടെന്ന് നാശമാകാതെ ഉപയോഗിക്കാൻ കഴിയുന്ന ലഘു ഭക്ഷണപദാർത്ഥങ്ങൾ
ഫസ്റ്റ് എയ്ഡ് കിറ്റ്. മുറിവിന് പുരട്ടാനുള്ള മരുന്ന് പോലെയുള്ള എപ്പോഴും ആവശ്യം വന്നേക്കാവുന്ന മരുന്നുകൾ ഉണ്ടെന്ന് ഉറപ്പാക്കണം. ഇത് കൂടാതെ സ്ഥിരമായി മരുന്ന് കഴിക്കുന്ന രോഗികൾ വീട്ടിലുണ്ടെങ്കിൽ അവരുടെ മരുന്ന് നിർബന്ധമായും ഉൾപ്പെടുത്തണം. പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ തുടങ്ങിയവയുള്ളവർ സ്ഥിരമായി ഉപയോഗിക്കുന്ന മരുന്നുകൾ എമർജൻസി കിറ്റിലും സൂക്ഷിക്കണം. ഇവ കൂടാതെ ക്ലോറിൻ ഗുളികകളും എമർജൻസി കിറ്റിൽ സൂക്ഷിക്കണം.
ആധാരം, ലൈസൻസ്, സെർട്ടിഫിക്കേറ്റുകൾ, റേഷൻ
കാർഡ്, ബാങ്ക് രേഖകൾ, ആധാർ കാർഡ് തുടങ്ങിയ
പ്രധാനപ്പെട്ട രേഖകൾ ഒരു കവറിൽ പൊതിഞ്ഞു എമർ ജൻസി കിറ്റിൽ ഉൾപ്പെടുത്തണം.
ദുരന്ത സമയത്ത് നൽകപ്പെടുന്ന മുന്നറിയിപ്പുകൾ യഥാസമയം കേൾക്കാൻ ബാറ്ററി ഉപയോഗിച്ച് പ്രവർത്തിപ്പി ക്കാൻ കഴിയുന്ന ഒരു റേഡിയോ കരുതണം.
ഒരു ജോഡി വസ്ത്രം.
വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെടുന്ന ഘട്ടത്തിൽ ഉപ യോഗി
ക്കാൻ മെഴുകുതിരിയും തീപ്പെട്ടിയും, അ ല്ലെങ്കിൽപ്രവർത്തന സജ്ജ
മായ ടോർച്ചും ബാറ്ററിയും.
രക്ഷാപ്രവർത്തകരെ ആകർഷിക്കുന്നതിനായി വിസിൽ.
ആവശ്യഘട്ടത്തിൽ ഉപയോഗിക്കാൻ കത്തിയോ ബ്ലെയ്ഡോ
മൊബൈൽ ഫോൺ, ചാർജർ, പവർ ബാങ്ക്.
കൊവിഡ് 19 പശ്ചാത്തലത്തിൽ സുരക്ഷയ്ക്കായി സാനി
റ്റൈസറും സോപ്പും മാസ്കും എമർജൻസി കിറ്റിൽ സൂക്ഷിക്കേണ്ടതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |