ന്യൂഡൽഹി: രാജ്യത്തെ കൊവിഡ് പ്രതിരോധം വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ഇന്ന് സർവ്വകക്ഷിയോഗം ചേരും. വെെറസ് വ്യാപനം രൂക്ഷമായതിന് ശേഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി സർവ്വകക്ഷിയോഗം വിളിച്ചു ചേർക്കുന്നത്. രാവിലെ 10:30ന് ചേരുന്ന സർവ്വകക്ഷിയോഗത്തിൽ രാജ്യസഭയിലും ലോക്‌സഭയിലും ഉള്ള പാർട്ടി നേതാക്കൾ പങ്കെടുക്കും.
യോഗത്തിൽ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹർഷ് വർധൻ എന്നിവർ പങ്കെടുക്കും. യോഗത്തിൽ കൊവിഡ് സാഹചര്യം വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ചച്ചെയ്തേക്കും. രാജ്യത്തെ വാക്‌സിൻ നിർമാണ പ്രവർത്തനങ്ങൾ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി വിവിധ ലാബുകളിൽ സന്ദർശനം നടത്തിയതിന് പിന്നാലെയാണ് സർവ്വകക്ഷി യോഗം ചേരുന്നത്.
അതിർത്തിയിലെ ചൈനീസ് സംഘർഷം, കൊവിഡ് പ്രതിസന്ധി കർഷക പ്രതിഷേധം തുടങ്ങി രാജ്യം അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ പാർലമെന്റിന്റെ ശീതകാല സമ്മേളനം ഉടൻ വിളിക്കണമെന്ന് കോൺഗ്രസ് നേതാവ് മനീഷ് തിവാരി നേരത്തെ ആവശ്യപ്പെട്ടിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |