SignIn
Kerala Kaumudi Online
Saturday, 17 October 2026 10.32 AM IST

ഉടൻ ജയിൽ മോചനമില്ല: ശശികലയുടെ ആവശ്യം തള്ളി

sashikala

ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിലിൽ കഴിയുന്ന വി.കെ. ശശികലയ്ക്ക് ഉടൻ മോചനമില്ല. ശിക്ഷയിൽ നാലുമാസം ഇളവ് അനുവദിച്ച് കാലാവധിക്ക് മുമ്പായി മോചിപ്പിക്കണമെന്ന ശശികലയുടെ അപേക്ഷ ജയിൽ അധികൃതർ തള്ളി. ശിക്ഷാകാലാവധി മുഴുവൻ പൂർത്തിയാക്കണമെന്നും അധികൃതർ അറിയിച്ചു. നിലവിൽ ബംഗളൂർ പരപ്പന അഗ്രഹാര ജയിലിലാണ് എ.ഐ.എ.ഡി.എം.കെ നേതാവായ വി.കെ ശശികല കഴിയുന്നത്. അഴിമതി കേസിൽ അറസ്റ്റിലായവർക്ക് ശിക്ഷയിളവ് നൽകേണ്ടതില്ലെന്ന നിയമോപദേശം നേരത്തെ ജയിൽ അധികൃതർക്ക് ലഭിച്ചിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിൽ നാല് വർഷം തടവും പത്ത് കോടി രൂപ പിഴയുമായിരുന്നു ശശികലയ്ക്ക് സുപ്രീംകോടതി ശിക്ഷ വിധിച്ചത്. നാല് വർഷം തടവ് ജനുവരി 27 ന് പൂർത്തിയാവും. പത്ത് കോടി രൂപയുടെ പിഴ ബംഗളൂരു പ്രത്യേക കോടതിയിൽ ശശികല അടച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, NATIONAL, NATIONAL NEWS, VK SASIKALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360