SignIn
Kerala Kaumudi Online
Sunday, 06 July 2025 8.27 PM IST

'തിരുവനന്തപുരം എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും, സർക്കാർ ഇക്കാര്യം പുനപ്പരിശോധിക്കണം'; എതിർപ്പറിയിച്ച് കെഎസ് ശബരീനാഥൻ

Increase Font Size Decrease Font Size Print Page
iffk

25-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേള നാല് ജില്ലകളിലായി നടത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ എതിർപ്പറിയിച്ച് കെഎസ് ശബരീനാഥൻ എംഎൽഎ. ലോകമാനമുള്ള എല്ലാ ചലച്ചിത്രമേളയും അവ നടത്തപ്പെടുന്ന നഗരങ്ങളുടെ പേരുകളിലാണ് അറിയപ്പെടുന്നതെന്നും മേളകളുടെ വ്യക്തിത്വം തന്നെ ഈ നഗരങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്നുമാണ് ശബരിനാഥൻ തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴി പറയുന്നത്. കഴിഞ്ഞ 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നാം വളർത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാൻഡിനെ സംസ്ഥാന സർക്കാരിന്റെ തീരുമാനം തകർക്കുമെന്നും അദ്ദേഹം പറയുന്നു.

iffk1

കുറിപ്പ് ചുവടെ:

'ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെർലിൻ (Berlin) ഫിലിം ഫെസ്റ്റിവൽ, വെനീസ് (Venice) ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ പിന്നെ കാൻസ്(Cannes) ഫിലിം ഫെസ്റ്റിവൽ എന്നിവയാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകർക്ക് ഈ നഗരങ്ങൾ സുപരിചിതമാണ്.

1996ൽ തുടങ്ങിയ IFFKയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തിൽ ഒരു പ്രഥമസ്‌ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് IFFKയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.

iffk2

ഒരു തീർഥാടനം പോലെ ഡിസംബർ മാസത്തിൽ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാർക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെക്ക്‌ ‌(Kochi Biennale)‌ വരുന്നവർക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സർക്കാർ ഈ വർഷം മുതൽ IFFK പൂർണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളിൽ ഭാഗികമായി നടത്തുന്നത് നിർഭാഗ്യകരമാണ്. 25 വർഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മൾ വളർത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാൻഡിനെ ഈ തീരുമാനം തകർക്കും. ഭാവിയിൽ IFFK അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മുന്നോട്ടുപോകും.

സർക്കാർ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യർത്ഥിക്കുന്നു.'

iffk3

TAGS: IFFK, KS SABARINATHAN, INDIA, IFFK 2020, CINEMA, CM PINARAYI VIJAYAN, FACEBOOK POST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.