SignIn
Kerala Kaumudi Online
Monday, 19 October 2026 1.38 AM IST

കമൽ എഴുതിയ ഫയലിലെ  വാക്കുകൾ നമ്മൾ  ശ്രദ്ധിക്കണം, ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണെന്ന് ശബരീനാഥൻ എം എൽ എ

kamal-

സംസ്ഥാന ചലച്ചിത്ര അക്കാഡമിയിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യം പി എസ് സി വഴിജോലി കാത്തിരിക്കുന്ന ലക്ഷക്കണക്കിന് യുവാക്കളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം എൽ എ ശബരീനാഥൻ. ചലച്ചിത്ര അക്കാഡമിയുടെ ചെയർമാനായ കമലിനെ താൻ സംവിധായകനെന്ന നിലയിൽ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഇടതുപക്ഷ അനുഭാവികൾക്ക് അക്കാഡമിയിൽ സ്ഥിരനിയമനം നൽകാനുള്ള നീക്കമാണ് അദ്ദേഹം നടത്തുന്നതെന്നും എം എൽ എ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നു. കമൽ സർക്കാരിന് കൈമാറിയ കത്തും അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.

kamal-

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

കമൽ എന്ന സംവിധായകനെ ഞാൻ ഇഷ്ടപെടുന്നു. അദ്ദേഹത്തിന്റെ സിനിമകളിൽ മാനുഷികമൂല്യങ്ങൾ പ്രതിഫലിക്കുന്നു എന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. എന്നാൽ കമൽ എന്ന ചലച്ചിത്ര അക്കാദമിയുടെ ചെയർമാൻ എല്ലാ മാനുഷികമൂല്യങ്ങളും കാറ്റിൽ പറത്തിക്കൊണ്ട് ഒരു കൂട്ടം ഇടതുപക്ഷഅനുഭാവികൾക്ക് അക്കാഡമിയിൽ സ്ഥിരനിയമനം നൽകിയിരിക്കുകയാണ്.

മന്ത്രിക്ക് സ്ഥിരനിയമനം ശുപാർശചെയ്ത അദ്ദേഹം എഴുതിയ ഫയലിലെ വാക്കുകൾ നമ്മൾ ശ്രദ്ധിക്കണം... 'ഇടതുപക്ഷാനുഭാവികളും ഇടതുപക്ഷ പുരോഗമന മൂല്യങ്ങളിലൂന്നിയ സാംസ്‌കാരിക പ്രവർത്തനരംഗത്ത് നിലകൊള്ളുന്നവരുമായ പ്രസ്തുത ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് കേരളത്തിലെ സാംസ്‌കാരിക സ്ഥാപനങ്ങളിൽ സമുന്നതമായ സ്ഥാനമുള്ള ചലച്ചിത്ര അക്കാദമിയുടെ ഇടതുപക്ഷ സ്വഭാവം നിലനിർത്തുന്നതിന് സഹായകമായിരിക്കും'

ജടഇ ജോലി കിട്ടാതെ യുവാക്കൾ ആത്മഹത്യ ചെയ്യുമ്പോൾ, ലക്ഷക്കണക്കിന് യുവാക്കൾ തെരുവുകളിൽ അലയുമ്പോൾ ഭരണകർത്താക്കളെ പ്രീതിപ്പെടുത്തുവാൻ വേണ്ടി ഏതറ്റം വരെയും താഴുന്ന ഈ മോഡൽ സാംസ്‌കാരിക നായകർ കേരളത്തിന് അപമാനമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAMAL, SABARINATH, KS SABARINATHAN, FACEBOOK POST, SOCIAL MEDIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA