പെരിന്തൽമണ്ണ: വാക്തർക്കത്തിനിടെ താക്കോൽ കൊണ്ട് കുത്തി യുവാവിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിൽ പ്രതി അറസ്റ്റിൽ. എരവിമംഗലം ദേവസ്വംപറമ്പ് പുറന്തോട്ടത്തിൽ വീട്ടിൽ മുഹമ്മദ് ഷമ്മാസാണ് (30) അറസ്റ്റിലായത്. ആനത്താനത്തെ കള്ളുഷാപ്പിൽ നിന്ന് യുവാവിനെ വിളിച്ചിറക്കിയ ശേഷം സ്‌കൂട്ടറിന്റെ താക്കോൽ ഉപയോഗിച്ച് ഇടതുകണ്ണിൽ കുത്തുകയായിരുന്നു. ഡിസംബർ 24ന് വൈകിട്ട് മൂന്നരയ്ക്കായിരുന്നു സംഭവം. എസ്.ഐ ഹേമലത, എ.എസ്.ഐ അബ്ദുൾ സലീം, സി.പി.ഒമാരായ പ്രഭുൽ, ഷഫീഖ്, കബീർ, ഷാലു, മിഥുൻ, സജിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |