തിരുവനന്തപുരം: ക്ഷേമനിധി അംഗങ്ങളായ മുഴുവൻ ഭാഗ്യക്കുറി വില്പനക്കാർക്കും ഓണം ഉത്സവബത്ത അവകാശമാക്കി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ക്ഷേമനിധിയിൽ നിന്നുള്ള വിവിധ സഹായങ്ങൾ രണ്ടിരട്ടി മുതൽ അഞ്ചിരട്ടി വരെ വർദ്ധിപ്പിക്കാനുള്ള ബോർഡിന്റെ ശുപാർശ സർക്കാർ അംഗീകരിച്ചതായും ഭാഗ്യക്കുറി ക്ഷേമ നിധി ചെയർമാൻ പി.ആർ.ജയപ്രകാശ് അറിയിച്ചു.
വിവാഹ ധനസഹായം 5000 രൂപയിൽ നിന്ന് 25,000 ആയി ഉയർത്തി. പ്രസവ സഹായം 5,000 ത്തിൽ നിന്ന് 10,000 രൂപയായും ചികിത്സാ ധനസഹായം 3000 ത്തിൽ നിന്ന് 5,000 രൂപയായും വർദ്ധിപ്പിച്ചു. പത്താംക്ലാസിൽ 80 ശതമാനം മാർക്ക് വാങ്ങുന്ന ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകും. അംഗങ്ങൾക്ക് 60 വയസുവരെ തുടരാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |