മലപ്പുറം: വിസ നൽകാമെന്ന് പറഞ്ഞുകൊണ്ട് പണം തട്ടിയ ട്രാവൽസ് ഉടമ അറസ്റ്റിൽ. മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് യൂസഫ് ഇസാം(21) ആണ് പിടിയിലായത്. നൂറോളം പേരിൽ നിന്നായി 40 ലക്ഷത്തിൽപ്പരം രൂപയാണ് ഇയാൾ തട്ടിയെടുത്തത്.
സൈൻ എന്ന പേരിൽ ഇയാൾ ട്രാവൽ ഏജൻസി നടത്തിയിരുന്ന ഇയാൾ യുഎഇയിൽ ഡ്രൈവർ ജോലി നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയിരുന്നത്. 2019ലാണ് സംഭവം നടന്നത്. ഓരോരുത്തരിലും നിന്നും 30,000 മുതൽ 40,000 വരെ ഇയാൾ അഡ്വാൻസായി വാങ്ങിയിരുന്നു.
മേലാറ്റൂർ സ്റ്റേഷനിൽ മാത്രം 40 ലേറെ പരാതികളാണ് ഇയാൾക്കെതിരെ ലഭിച്ചിട്ടുണ്ട്. ഇതിൽ മൂന്ന് കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് ഇപ്പോൾ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ട്രാവൽസ് അടച്ചുപൂട്ടി വയനാട്ടിലേക്ക് കടന്ന പ്രതി നാട്ടിലെത്തിയതിന് പിന്നാലെ പൊലീസ് പിടികൂടുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |