പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 427 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 10 പേർ വിദേശത്ത് നിന്ന് വന്നതും, നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും, 413 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 34 പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 38,054 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 33,160 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 333 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 30,721 ആണ്.
പത്തനംതിട്ട ജില്ലക്കാരായ 7102 പേർ ചികിത്സയിലാണ്.
മൂന്ന് മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ മൂന്നു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) നെടുമ്പ്രം സ്വദേശിനി (38) തിരുവല്ല ഹോസ്പിറ്റലിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2) പത്തനംതിട്ട സ്വദേശി (85) സ്വവസതിയിൽ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
3) അടൂർ സ്വദേശി (66) അടൂർ ജനറൽ ആശുപത്രിയിൽ മരിച്ചു. തുടർന്ന് നടത്തിയ പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
കണ്ടെയ്ൻമെന്റ് സോണുകൾ
പത്തനംതിട്ട : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് വാർഡ് എട്ട്, 10, പന്തളം മുനിസിപ്പാലിറ്റി വാർഡ് 31, 32 (ചേരിക്കൽ ഐ.ടി.ഐ ജംഗ്ഷൻ മുതൽ പടിഞ്ഞാറ് ചൂരക്കോട് ഭാഗം വരേയും, തെക്ക് പനിക്കുഴത്തിൽ ഭാഗം വരെയും), സീതത്തോട് ഗ്രാമപഞ്ചായത്ത് വാർഡ് നാല്, അഞ്ച്, ആറ്, 11,13 ( സീതത്തോട് ഫെഡറൽ ബാങ്ക് മുതൽ ആങ്ങമുഴി വരെയും, മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് വാർഡ് 11 (കുറുന്താർ ചുടുകാട്ടിൽ ഭാഗവും, ഹൗസെറ്റ് കോളനി മുതൽ ചരിവുപറമ്പിൽ ഭാഗം വരെയും), തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് വാർഡ് ഒൻപത് (കൊല്ലമല ഭാഗം), വള്ളിക്കോട് ഗ്രാമപഞ്ചായത്ത് വാർഡ് 11 (വെള്ളപ്പാറ ഭാഗം), പ്രമാടം ഗ്രാമപഞ്ചായത്ത് വാർഡ് 15 ( ചെമ്പിൻകുന്ന് കോളനിയും, പരിസര പ്രദേശവും, നാലു കവല റോഡ് മുതൽ വികോട്ടയം ചന്ത ഭാഗം വരെയും), വടശേരിക്കര ഗ്രാമപഞ്ചായത്ത് വാർഡ് ഏഴ് ( സബ്‌സെന്റർ പേഴുംപാറ മുതൽ അരികക്കാവ് മുതൽ തടി ഡിപ്പോ വരെയും, എൻ.എസ്.എസ് കരയോഗ മന്ദിരം മുതൽ അരികക്കാവ് മുതൽ തടി ഡിപ്പോ വരെയും) എന്നീ പ്രദേശങ്ങളെ 16 മുതൽ ഏഴു ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |