ന്യൂഡൽഹി: പ്രമുഖ ഒാൺലൈൻ വാജിണ്യ സൈറ്റായ ആമസോണിൽ നിരവധി ചാണക ഉത്പന്നങ്ങളാണ് വിൽപ്പനയ്ക്ക് വച്ചിട്ടുളളത്. ഇതിനൊക്കെ ആവശ്യക്കാരും ഏറെയാണ്. അത്തരത്തിലൊന്നാണ് മതപരമായ ആവശ്യങ്ങൾക്ക് കത്തിക്കാനുപയോഗിക്കുന്ന ചാണക വറളികൾ(ചാണക കേക്ക്).ഇത് വാങ്ങി കഴിച്ചശേഷം അതിന്റെ റിവ്യൂ പോസ്റ്റുചെയ്തിരിക്കുകയാണ് ഒരാൾ. ചാണക വറളിയുടെ ആവശ്യം എന്താണെന്ന് അറിയാത്ത അയാൾ അത് വാങ്ങി കഴിച്ചുനോക്കുകയായിരുന്നു.
ചാണക വറളിയെക്കുറിച്ചുളള അവലോകനം ശ്രദ്ധയിൽപ്പെട്ട ട്വിറ്റർ ഉപയോക്താവായ ഡോ. സഞ്ജയ് അറോറാണ് ട്വിറ്ററിൽ റിവ്യൂ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ ട്വീറ്റ് ചെയ്തതോടെയാണ് സംഭവം വൈറലായത്. വാസ്തവത്തിൽ, വറളി വാങ്ങിക്കഴിച്ച വ്യക്തി അതിനെ വിമർശിക്കുകയാണ് ചെയ്യുന്നത്. ‘ഞാൻ അത് കഴിച്ചപ്പോൾ വളരെ മോശമായാണ് തോന്നിയത്. പുല്ലുപോലെയായിരുന്നു രുചി. ചെളി നിറഞ്ഞ എന്തോ ഒന്ന് കഴിച്ചതുപോലെയും തോന്നി. നിർമിക്കുമ്പോൾ ദയവായി കുറച്ചുകൂടി മികച്ചതാക്കാൻ ശ്രമിക്കുക. ഒപ്പം ഉൽപ്പന്നം ക്രഞ്ചിയായിരിക്കാൻ (കറുമറാ) ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇങ്ങനെയായിരുന്നു റിവ്യൂവിന്റെ ഉളളടക്കം.
"യെ മെറാ ഇന്ത്യ, ഐ ലവ് മൈ ഇന്ത്യ" എന്ന കുറിപ്പോടെയാണ് സഞ്ജയ് അറോറ സ്ക്രീൻഷോട്ടുകൾ പോസ്റ്റുചെയ്തിരിക്കുന്നത്. നിവരധി കമന്റുകളാണ് പോസ്റ്റിന് ലഭിച്ചത്. ഇത് ശരിക്കും സംഭവിച്ചതാണോ എന്നാണ് കൂടുതൽപ്പേരും ചോദിച്ചിരിക്കുന്നത്.
Ye mera India, I love my India…. :) pic.twitter.com/dEDeo2fx99
— Dr. Sanjay Arora PhD (@chiefsanjay) January 20, 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |