വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ വിനോദസഞ്ചാരിയായ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സ്വകാര്യ റിസോർട്ടിനെതിരെ വനംവകുപ്പ്. യുവതി താമസിച്ച റിസോർട്ട് വേണ്ടത്ര സുരക്ഷ ക്രമീകരണങ്ങൾ പാലിച്ചിരുന്നില്ലെന്ന് വനംവകുപ്പ് അറിയിച്ചു.
വിനോദ സഞ്ചാരികൾ താമസിച്ചിരുന്ന ടെന്റിന് ചുറ്റുമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. ലൈസൻസില്ലാതെയാണ് കാട്ടിൽ ടെന്റുകൾ കെട്ടിയത്.ടെന്റുകൾക്ക് സർക്കാർ ലൈസൻസ് നൽകുന്നില്ലെന്നാണ് ഉടമയുടെ വാദം. ശുചിമുറിയിൽ പോയി വരുന്ന വഴിയിൽ യുവതിയെ കാട്ടാന ആക്രമിക്കുകയായിരുന്നെന്നാണ് റിസോർട്ട് ഉടമ പൊലീസിനോട് പറഞ്ഞത്.
കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26) ആണ് കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയായിരുന്നു.