പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 458 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 11 പേർ വിദേശത്ത് നിന്ന് വന്നവരും നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 443 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്കപശ്ചാത്തലം വ്യക്തമല്ലാത്ത 27 പേരുണ്ട്. ജില്ലയിൽ ഇതുവരെ 41519 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇതിൽ 36487 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇന്നലെ 253 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 35109 ആണ്.
നാലു മരണംകൂടി
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ നാലു പേരുടെ മരണം
റിപ്പോർട്ട് ചെയ്തു.
1). ഏഴംകുളം സ്വദേശി (87) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
2). അടൂർ സ്വദേശി (48) അടൂർ ജനറൽ ആശുപത്രിയിൽ ഇതര രോഗങ്ങൾ മൂലമുളള സങ്കീർണ്ണതകൾ നിമിത്തം മരിച്ചു. പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
3) പളളിക്കൽ സ്വദേശിനി (73) സ്വവസതിയിൽ മരിച്ചു. പ്രാഥമിക സ്രവ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചു.
4) 15ന് രോഗബാധ സ്ഥിരീകരിച്ച റാന്നി സ്വദേശി (72) കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ മരിച്ചു.
പന്തളത്ത് കൊവിഡ് ബാധിതർ കൂടുന്നു
പന്തളം : നഗരസഭ പ്രദേശത്ത് കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ 540 കൊവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച മടങ്ങി എത്തിയ തിരുവാഭരണ ഘോഷയാത്ര സംഘത്തിലെ പൊലീസുകാർ ഉൾപ്പെടെ നിരവധി പേർക്കാണ് കൊവിഡ് ബാധിച്ചത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദ്ദേശം നൽക്കുന്നുണ്ടെങ്കിലും പലരും വകവയ്ക്കുന്നില്ല. ജനങ്ങളുടെ ജാഗ്രതക്കുറവാണ് രോഗവ്യാപനത്തിനു കാരണമാകുന്നത്. തിരുവാഭരണ ഘോഷയാത്ര തുടങ്ങിയ ദിവസവും മടങ്ങി വന്ന ദിവസവും വൻ തിരക്കായിരുന്നു.
ശബരിമല തീർത്ഥാടനത്തിന് മുമ്പ് പന്തളം കൊട്ടാരത്തിൽ കൂടിയ യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചുവേണം ചടങ്ങുകൾ നടത്തേണ്ടതെന്ന് സർക്കാരും അധികൃതരും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, കർശന നിയന്ത്രണങ്ങളുണ്ടായിട്ടും അവയെല്ലാം കാറ്റിൽ പറത്തി ആയിരങ്ങളാണ് ഒത്തുകൂടിയത്. ചേരിക്കൽ, മുട്ടാർ ,മങ്ങാരം, മുളമ്പുഴ, പൂഴിക്കാട്, കടയ്ക്കാട്, കുരമ്പാല, തോന്നല്ലൂർ ഭാഗങ്ങളിൽ പനി പടർന്നു പിടിക്കുന്നുണ്ട്. പലരും ആശുപത്രിയിൽ പോകാറുമില്ല. ഈ പ്രദേശങ്ങളിൽ കൊവിഡ് ബാധിതരും ഏറെയാണ്.
ആര്യോഗ്യ വകുപ്പിന്റെ ഉൾപ്പെടെ നിർദേശങ്ങൾ ലംഘിച്ചാൽ വരും ദിവസങ്ങളിൽ കർശന നടപടികൾ സ്വീകരിക്കും.
എസ്.ശ്രീകുമാർ
പന്തളം സി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |