SignIn
Kerala Kaumudi Online
Sunday, 06 July 2025 11.47 PM IST

100, 10, അഞ്ച് നോട്ടുകൾ നിരോധിക്കാൻ ഒരുങ്ങുന്നു? വിശദീകരണം നൽകി റിസർവ് ബാങ്ക്

Increase Font Size Decrease Font Size Print Page
reserve-bank

ന്യൂഡല്‍ഹി: 100,10,5 രൂപ നോട്ടുകള്‍ നിരോധിക്കാൻ ഒരുങ്ങുന്നുവെന്ന പ്രചാരണങ്ങളെ തള്ളി റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ. മാർച്ചിലും ഏപ്രിലിലുമായി പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്ന പ്രചാരണത്തിനെതിരെയാണ് റിസർവ് ബാങ്ക് രംഗത്ത് വന്നിരിക്കുന്നത്. പ്രചാരണം തെറ്റാണെന്നാണ് റിസര്‍വ് ബാങ്ക് ട്വീറ്റ് വഴി വ്യക്തമാക്കിയിരിക്കുന്നത്.

പഴയ നോട്ടുകൾ പിൻവലിക്കാനൊരുങ്ങുന്നു എന്ന കുപ്രചരണം ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. 2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016 നവംബർ എട്ടിനാണ് രാജ്യത്തെ കള്ളപ്പണ ഇടപാടുകൾ ഇല്ലാതാക്കാൻ 500, 1000 രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.

TAGS: NEWS 360, NATIONAL, NATIONAL NEWS, NOTEBAN, HOAX, INDIA, RESERVE BANK, MEDIA, TWITTER, DEMONETIZATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.