ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിനും ജപ്പാനീസ് മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയ്ക്കും പദ്മ വിഭൂഷൺ സമ്മാനിക്കും. പ്രശസ്ത ഗായിക കെ.എസ്.ചിത്രയ്ക്ക് പദ്മഭൂഷൺ നൽകും.. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പദ്മശ്രീ ബഹുമതിയും ലഭിച്ചു.
കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പുത്തേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍ , ഡോ.. ധനഞ്ജയ ദിവാകർ (മെഡിസിൻ) തുടങ്ങി 102 പേര്‍ പദ്മശ്രീ പുരസ്‌കാരത്തിനും അര്‍ഹരായി തരുൺ ഗോഗോയ്ക്കും രാംവിലാസ് പാസ്വാനും മരണാനന്തര ബഹുമതിയായി പദ്മവിഭൂഷൺ നൽകും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പർ (കർണാടക) , സുമിത്ര മഹാജൻ( മദ്ധ്യപ്രദേശ്), നൃപേന്ദ്ര മിശ്ര (ഉത്തർപ്രദേശ്) എന്നിവരും പദ്മഭൂഷൺ പുരസ്കാരത്തിന് അർഹരായി..ദ്മ അ
ഡോ.. ബെലെ മോനപ്പ ഹെഗ്ഡെ (മെഡിസിൻ), നരീന്ദർ സിംഗ് കപാനി (മരണാനന്തരം), മൗലാന വഹീദുദ്ദീൻ ഖാൻ , ബി.ബി.ലാൽ, സുദർശൻ സാഹു എന്നിവരാണ് പദ്‌മവിഭൂഷൺ പുരസ്കാരത്തിന് അർഹരായത്.
പദ്മ അവാർഡ് ജേതാക്കളുടെ സമ്പൂർണ പട്ടിക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |