ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങിയ തന്റെ ചിത്രം ദൃശ്യം 2വിനോടുള്ള പ്രേക്ഷകരുടെ പ്രതികരണത്തിൽ നന്ദി അറിയിച്ച് നടൻ മോഹൻലാൽ. ചിത്രത്തിന് ലഭിച്ച മികച്ച പ്രതികരണം തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നും ആഹ്ലാദത്താൽ വീർപ്പുമുട്ടിക്കുന്നു എന്നുമാണ് മോഹൻലാൽ തന്റെ വിവിധ സോഷ്യൽ മീഡിയാ ഹാൻഡിലുകൾ വഴി പ്രേക്ഷകരെ അറിയിച്ചത്. ലോകമാകാമാനമുള്ള പ്രേക്ഷകർക്ക് ചിത്രം കാണാനും അത് ആസ്വദിക്കാനും അവസരം നൽകിയതിൽ ആമസോൺ പ്രൈമിനും അദ്ദേഹം നന്ദി പറഞ്ഞു.
മോഹൻലാലിന്റെ കുറിപ്പ് ചുവടെ:
'ദൃശ്യം 2വിന് ലഭിച്ച ഗംഭീര പ്രതികരണം എന്നെ അത്യധികം ആഹ്ലാദിപ്പിക്കുകയും സന്തോഷത്താൽ വീർപ്പുമുട്ടിക്കുകയും ചെയ്യുന്നു. നിങ്ങളിൽ ഒരുപാടുപേർ ഈ ചിത്രം കണ്ടുവെന്നതും തുടർന്ന് മെസേജുകളിലൂടെയും ഫോൺ കോളുകളിലൂടെയുമുള്ള നിങ്ങളുടെ അഭിനന്ദനങ്ങൾ അറിയിച്ചുവെന്നുള്ളതും എന്നെ ആഴത്തിൽ സ്പർശിക്കുന്നു. ലോകമെങ്ങുമുള്ള സിനിമാ പ്രേമികൾ നല്ല സിനിമയെ പ്രശംസിക്കുകയും അതിനെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് എന്നതിന്റെ തെളിവാണ് ദൃശ്യം 2വിന്റെ വിജയം.
സിനിമയെ സ്നേഹിക്കുന്ന പൊതുജനത്തിന്റെ സ്നേഹവും പിന്തുണയുമാണ് കൂടുതൽ മികവ് നേടാൻ ഞങ്ങളെ നിരന്തരം പ്രചോദിപ്പിക്കുന്നത്. നിങ്ങളുടെ ഈ സ്നേഹവർഷത്തിന് എന്റെ ആത്മാർത്ഥമായ നന്ദി. ദൃശ്യം ടീമിലുള്ള ഞങ്ങൾക്കെല്ലാവർക്കും ഏറെ വിലപ്പെട്ടതാണത്. എല്ലാ ടീമംഗങ്ങളെയും ഞാൻ അഭിനന്ദിക്കുകയും അവരെ എന്റെ കൃതജ്ഞതയോടെയുള്ള നന്ദി അറിയിക്കുകയും ചെയ്യുന്നു. ലോകമെങ്ങുമുള്ള ആളുകളിലേക്ക് ഈ സിനിമ എത്തിക്കുകയും അവർക്ക് അതാസ്വദിക്കാൻ അവസരമൊരുക്കുകയും ചെയ്ത ആമസോൺ പ്രൈമിനും ഞാൻ നന്ദി അറിയിക്കുന്നു.'
Overwhelmed and overjoyed by the tremendous response to Drishyam 2. Am touched by the fact that so many of you have...
Posted by Mohanlal on Friday, 19 February 2021
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |