തിരുവനന്തപുരം : തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രീ പോൾ സർവേകളിൽ ശശി തരൂരിന് ലഭിച്ച ജനപ്രീതി വോട്ടാക്കി മാറ്റാൻ കോൺഗ്രസ് നേതൃത്വം ഒരുങ്ങുന്നതായി സൂചനകൾ. ഉമ്മൻചാണ്ടി കഴിഞ്ഞാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതൽ പേരും യു.ഡി.എഫിൽ നിന്ന് നിർദ്ദേശിച്ചത് തരൂരിനെയാണ്. കോൺഗ്രസ് ഹൈക്കമാൻഡിനും തരൂരിൽ താത്‌പര്യം ഉണ്ട്.. നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് അധികാരം ലഭിച്ചാല്‍ തരൂര്‍ മുഖ്യമന്ത്രിയാകുന്നതിനും രാഷ്ട്രീയ നിരീക്ഷകർ സാദ്ധ്യത കാണുന്നു. അതിന് പിന്നിൽ കാരണങ്ങളും ഏറെയുണ്ട്.. യു.ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാല്‍ കോണ്‍ഗ്രസിനുള്ളില്‍ . ഉമ്മന്‍ചാണ്ടി- രമേശ് ചെന്നിത്തല വിഭാഗങ്ങള്‍ ചേരി തിരിഞ്ഞ് രംഗത്തു വരാന്‍ സാധ്യതയേറെയാണെന്ന് ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് സ്ഥാനാര്‍ത്ഥിയായി ശശി തരൂരിന്റെ പേര് ഉയരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വെറും എംഎല്‍എ ആയി ഇരിക്കാന്‍ താല്‍പ്പര്യപ്പെടുന്നില്ല. മാത്രമല്ല മറ്റൊരു അവസരം ലഭിക്കല്‍ ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ചിടത്തോളം ദുഷ്‌കരവുമാണ്. അതേസമയം പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ തിളങ്ങിയ ചെന്നിത്തലയ്ക്ക് മുഖ്യമന്ത്രി സ്ഥാനം അവകാശപ്പെട്ടതാണെന്ന് ഐ ഗ്രൂപ്പും നിലപാടെടുക്കും. ഇത് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് ശശി തരൂരിനെ നേതൃസ്ഥാനത്തേക്ക് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നത്. ഹൈക്കമാന്‍ഡിൽ നിന്ന് ഇത്തരമൊരു നിർദ്ദേശം ഉണ്ടായാൽ , കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്ക് അതംഗീകരിക്കേണ്ടി വരും. സംസ്ഥാനത്തെ ഗ്രൂപ്പ് അതിപ്രസരം ഇല്ലാതാക്കാന്‍ തരൂരിനെ മുഖ്യമന്ത്രിയാക്കുന്നതിലൂടെ കഴിയുമെന്നും ഹൈക്കമാന്‍ഡ് വിലയിരുത്തുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എ.ഐ.സി.സി നടത്തിയ രഹസ്യസർവേയിൽ പല കോണ്‍ഗ്രസ് നേതാക്കളെക്കാൾ വോട്ട് വീണതും തരൂരിനാണ്. തരൂരിലൂടെ യുവാക്കളെ അടക്കം ആകര്‍ഷിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. ഇതിന്റെ ഭാഗമായാണ് പ്രകടനപത്രിക തയ്യാറാക്കലിന്റെ ചുമതല ഹൈക്കമാന്‍ഡ് ഇടപെട്ട് ശശി തരൂരിന് നല്‍കിയത്. സംസ്ഥാനത്തുടനീളം നടത്തിയ ടോക്ക് ടു തരൂർ -പത്രിക ചർച്ചകളും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. തരൂരിനെ നേമത്തോ വട്ടിയൂർക്കാവോ മത്സരിപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നുവന്നിട്ടുണ്ട്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |