തിരുവനന്തപുരം: ശമ്പള പരിഷ്കരണം നടപ്പിലാക്കുക, സ്വിഫ്ട് കമ്പനി രൂപീകരിക്കുമെന്ന സർക്കാർ തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.എസ്.ആർ.ടി.സിയിലെ അംഗീകൃത തൊഴിലാളി സംഘടനകളായ ടി.ഡി.എഫും കെ.എസ്.ടി എംപ്ലോയീസ് സംഘും (ബി.എം.എസ്) നടത്തിയ 24 മണിക്കൂർ പണിമുടക്കിൽ ബസ് സർവീസുകൾ സ്തംഭിച്ചു. ആകെയുണ്ടായിരുന്ന 93 ഡിപ്പോകളിൽ 45ലും ഒരു ബസ് സർവീസ് പോലും നടന്നില്ല. പ്രതിദിനം മൂവായിരത്തോളം സർവീസ് നടന്നിരുന്നത് ഇന്നലെ 278 ആയി കുറഞ്ഞു. ചില ഡിപ്പോകളിൽ ബസ് സർവീസുകൾ തുടങ്ങിയപ്പോൾ സമരാനുകൂലികൾ തടഞ്ഞു.പണിമുടക്ക് വിജയമായതുകണ്ട് സർക്കാർ നിലപാട് തിരുത്തണമെന്ന് ടി.ഡി.എഫ് പ്രസിഡന്റ് തമ്പാനൂർ രവിയും കെ.എസ്.ടി എംപ്ലോയീസ് സംഘ് ജനറൽ സെക്രട്ടറി കെ.എൽ.രാജേഷും പ്രസ്താവനകളിൽ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |