വർക്കല: ബിനോയ് വിശ്വം നേതൃത്വം നൽകുന്ന എൽ.ഡി.എഫിന്റെ വികസന മുന്നേറ്റ ജാഥയ്ക്ക് വർക്കല പാരിപ്പള്ളി മുക്കടയിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല വരവേൽപ്പ് നൽകി.
സി.പി.ഐ. ജില്ലാസെക്രട്ടറി ജി.ആർ. അനിൽ, ഡെപ്യൂട്ടി സ്പീക്കർ വി.ശശി,സി. ദിവാകരൻ എം.എൽ. എ, അഡ്വ.വി. ജോയി എം.എൽ.എ, സി.പി.ഐ. ജില്ലാ കൗൺസിൽ അംഗം കെ. പി.ശങ്കർദാസ്,സി. ശിവൻകുട്ടി, മുൻ എം.എൽ.എ. എം.വിജയകുമാർ, അഡ്വ.എസ് ഷാജഹാൻ, തുടങ്ങിയ നേതാക്കളും ജാഥയെ സ്വീകരിക്കുവാൻ എത്തിയിരുന്നു. വർക്കലയിലെ സ്വീകരണ യോഗത്തിൽ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. ഗോവിന്ദൻമാസ്റ്റർ മുഖ്യപ്രഭാഷണംനടത്തി.ആഗോളവൽക്കരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിക്കാൻ കോർപ്പറേറ്റുകൾക്ക് സൗകര്യമൊരുക്കുകയാണ് നരേന്ദ്രമോദി സർക്കാരെന്ന് ഗോവിന്ദൻ മാസ്റ്റർപറഞ്ഞു. ഇടതുമുന്നണി ഒരു വിശ്വാസത്തിനും എതിരല്ലെന്നും മറിച്ചുള്ള ദുഷ്പ്രചരണങ്ങൾ കേരളത്തിൽ വിലപ്പോവില്ലെന്നും പുത്തൻ കേരളം കെട്ടി പടുക്കുവാൻ വീണ്ടും ഇച്ഛാശക്തിയുള്ള ഇടത് സർക്കാർ വരുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ എൽ. ഡി. എഫ്.ഭരിക്കും വരെ മീൻ പിടുത്തത്തിന് ഒറ്റ വിദേശ ട്രോളറുകളെയും അനുവദിക്കില്ലെന്ന് ബിനോയ് വിശ്വംപറഞ്ഞു. സി.പി.എം. വർക്കല ഏരിയ സെക്രട്ടറി എസ് .രാജീവ് അധ്യക്ഷത വഹിച്ചു.നേതാക്കളായ ബി.പി. മുരളി, അഡ്വ. എസ്. ഷാജഹാൻ,വി. ജോയി എം.എൽ.എ, വർക്കല ബി.രവികുമാർ, വി. സുരേന്ദ്രൻ പിള്ള,കെ. പി. ശങ്കർദാസ്,
തോമസ് ചാഴികാടൻ എം. പി,സാബു ജോർജ്, മാത്യൂസ് കോലഞ്ചേരി, അബ്ദുൽ വഹാബ്, എം.വി. മാണി,സക്കറിയ, അഡ്വ. പി. വസന്തം, ജോർജ് അഗസ്റ്റിൻ, ഡോ. ഷാജി കടമല, വി. രഞ്ജിത്ത്, കെ.എം.ലാജി, മടവൂർഅനിൽ,വി.ശിവൻകുട്ടി,ഗീത നസീർ,വി.സത്യദേവൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |