ഡി.ക്യു എന്ന് സ്നേഹപൂർവം വിളിക്കുന്ന ദുൽഖർസൽമാൻ താരപുത്രന്റെ യാതൊരു പരിവേഷവും ഇല്ലാതെ മലയാളികൾ നെഞ്ച്ലേറ്റിയ താരമാണ്. തന്നെക്കാൾ കൂടുതൽ ലേഡീ ഫാൻസ് മമ്മൂട്ടിക്കാണെന്ന് ദുൽഖർ വെളിപ്പെടുത്തിയതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചിലർ കരുതുന്നത് തനിക്കാണ് വാപ്പച്ചിയെക്കാൾ ലേഡീ ഫാൻസ് കൂടുതലെന്നാണ്. അത് വലിയ തെറ്റാണെന്നും ഇപ്പോഴത്തെ ജനറേഷനിലെ പെൺകുട്ടികളിൽ ചിലർ തന്റെ മുഖത്ത് നോക്കി പറഞ്ഞിട്ടുണ്ടെന്നും ദുൽഖർ കൂട്ടിച്ചേർത്തു. മമ്മൂട്ടിയിൽ നിന്ന് തങ്ങൾ മക്കൾക്ക് ഉണ്ടാകരുതെന്ന് ആഗ്രഹിച്ച സ്വഭാവത്തെക്കുറിച്ചും ദുൽഖർ പറഞ്ഞിരുന്നു. പെട്ടെന്ന് ദേഷ്യപ്പെടുക എന്നതായിരുന്നു ആ മോശം സ്വഭാവമെന്നും അദ്ദേഹം പറഞ്ഞു. ഞാനും സഹോദരിയും വാപ്പച്ചിയുടെ ചൂടൻ രീതി കണ്ടു വളർന്നത് കൊണ്ടു ഞങ്ങൾ അതിൽ നിന്ന് മാറി കുറച്ചൂടി ശാന്തമായ പ്രകൃതത്തിലൂടെ കാര്യങ്ങൾ കണ്ടവരാണെന്നും ദുൽഖർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |