കാഠ്മണ്ഡു: ഉടൻ രാജിവെക്കാനില്ലെന്ന് നേപ്പാൾ പ്രധാനമന്ത്രി ശർമ ഒലി. പാർലമെന്റ് പിരിച്ചുവിട്ടത് ഭരണഘടന വിരുദ്ധമാണെന്ന സുപ്രീംകോടതി വിധിയെ തുടർന്നാണിത്. ഉത്തരവുപ്രകാരം രണ്ടാഴ്ചക്കുള്ളിൽ പാർലമെന്റ് യോഗം വിളിച്ചുകൂട്ടി തുടർനടപടികൾ ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. 275 അംഗ പാർലമെന്റ് പിരിച്ചുവിടാനുള്ള ഒലി മന്ത്രിസഭയുടെ തീരുമാനം ഭരണഘടന വിരുദ്ധമാണെന്ന് ചീഫ് ജസ്റ്റിസ് ചോലേന്ദ്ര ഷുംസർ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 13 ദിവസത്തിനകം സഭ സമ്മേളിക്കാനും ഉത്തരവിട്ടു. ''സുപ്രീംകോടതി വിധി രാജ്യത്തെ രാഷ്ട്രീയ പ്രതിസന്ധി വർധിപ്പിക്കും. എന്നാൽ, അത് നടപ്പാക്കുന്നത് തങ്ങളുടെ കടമയാണ് - ഒലിയുടെ മാദ്ധ്യമ ഉപദേഷ്ടാവ് സൂര്യ തപ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |