SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.36 AM IST

10, 11 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങളില്ല; അറിയിപ്പുമായി എൻസിഇആർടി

Increase Font Size Decrease Font Size Print Page
ncert

ന്യൂഡൽഹി: പത്താം ക്ലാസിലെയും പതിനൊന്നാം ക്ലാസിലെയും വിദ്യാർത്ഥികൾക്ക് ഈ അദ്ധ്യായന വർഷം പുതിയ പാഠപുസ്തകങ്ങൾ ഉണ്ടാകില്ലെന്ന് നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷൻ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) അറിയിച്ചു. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ അടിസ്ഥാനത്തിലുള്ള പുതിയ പുസ്തകങ്ങൾ 2027 - 28 അദ്ധ്യായന വർഷം മുതൽ മാത്രമേ ക്ലാസുകളിൽ അവതരിപ്പിക്കുകയുള്ളൂ.

ഒന്ന് മുതൽ എട്ട് വരെയുളള ക്ലാസുകളിലെ പുതിയ പാഠപുസ്തകങ്ങൾ ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഇവ പ്രിന്റ് രൂപത്തിലും ഡിജിറ്റലായും ലഭിക്കും. ഒമ്പതാം ക്ലാസിലേക്കുള്ള പുതിയ പുസ്തകങ്ങൾ നിലവിൽ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന് എൻസിഇആർടി അറിയിച്ചു. 2026 - 27 അദ്ധ്യായന വർഷം മുതൽ ഇവ പ്രാബല്യത്തിൽ വരും. കരട് സിലബസ് ഇപ്പോൾ എൻസിഇആർടി വെബ്സെെറ്റിൽ ലഭ്യമാണ്. 10,11 ക്ലാസുകളിലെ കുട്ടികൾ 2026 -27 അക്കാദമിക് സെഷനിലെ പാഠപുസ്തകങ്ങൾ തന്നെ ഉപയോഗിക്കും. ഈ ക്ലാസുകൾക്കായുള്ള പരിഷ്കരിച്ച പാഠപുസ്തകങ്ങൾ 2027 -28 അദ്ധ്യയന വർഷം മുതൽ പുറത്തിറക്കും.

TAGS: NEWS 360, NATIONAL, NATIONAL NEWS, NCERT, TEXTBOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.