സമാപന സമ്മേളനം മുഖ്യമന്ത്രി ഉദ്‌ഘാടനം ചെയ്യും
തിരുവനന്തപുരം: 'നവകേരള സൃഷ്ടിക്കായി വീണ്ടും എൽ.ഡി.എഫ് ' എന്ന മുദ്രാവാക്യമുയർത്തി പ്രചാരണം നടത്തുന്ന എൽ.ഡി.എഫ് വികസന മുന്നേറ്റ ജാഥ ഇന്ന് ജില്ലയിൽ സമാപിക്കും. ഇന്നലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും ആയിരക്കണക്കിന് പ്രവർത്തകരാണ് ജാഥയെ വരവേറ്റത്. ഇന്നലെ രാവിലെ കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച ജാഥ വാമനപുരം, നെടുമങ്ങാട്, അരുവിക്കര, കാട്ടാക്കട എന്നീ മണ്ഡലങ്ങളിലൂടെയാണ് സഞ്ചരിച്ചത്. ഇന്ന് രാവിലെ 10 ന് വെള്ളറട, 11 ന് നെയ്യാറ്റിൻകര, 4 ന് വിഴിഞ്ഞം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി വൈകിട്ട് 5 ന് പുത്തരിക്കണ്ടം നായനാർ പാർക്കിൽ സമാപിക്കും. സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. എസ്.എം.വി സ്‌കൂളിൽ നിന്ന് ജാഥാംഗങ്ങളെ തുറന്നജീപ്പിൽ സ്വീകരിച്ച് നായനാർ പാർക്കിലേക്ക് കൊണ്ടുപോകും. എം.വി. ഗോവിന്ദൻ, പി. വസന്തം, തോമസ് ചാഴികാടൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |