സംസ്‌കാരത്തെ ആധുനികവത്കരിച്ച് പുതിയ കാലവുമായി സമന്വയിപ്പിച്ച കവിയാണ് വിഷ്ണുനാരായണൻ നമ്പൂതിരി. തലശ്ശേരി ബ്രണ്ണൻ കോളേജിൽ അദ്ധ്യാപകനായിരുന്ന നമ്പൂതിരിയോട് എനിക്ക് ശിഷ്യനെന്ന നിലയിൽ എന്നും സ്‌നേഹാദരങ്ങളുണ്ടായിരുന്നു.
കവിതയിൽ കൈക്കൊണ്ട പുരോഗമന നിലപാട് മുൻനിറുത്തി അസഹിഷ്ണുതയുടെ ശക്തികൾ അദ്ദേഹത്തെ രണ്ടുഘട്ടങ്ങളിലെങ്കിലും കടന്നാക്രമിച്ചത് ഞാനോർക്കുന്നു. ഒന്ന്, ഒരു കവിത സിലബസിന്റെ ഭാഗമായി വന്നപ്പോഴായിരുന്നു. മറ്റൊന്ന്, ശാന്തിക്കാരനായിരിക്കെ കടൽ കടന്ന് പോയതിന്റെ പേരിലായിരുന്നു. മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും പുരോഗമനപരമായ മൂല്യങ്ങൾക്കും കനത്ത നഷ്ടമാണ് കവിയുടെ വിയോഗം.
- പിണറായി വിജയൻ, മുഖ്യമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |