നാസിക്: പതിനൊന്നുവർഷത്തെ സേവനത്തിനൊടുവിൽ സ്‌നിഫർ നായയ്ക്ക് ഗംഭീര യാത്രയയപ്പ് നൽകി നാസിക് പൊലീസിന്റെ ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്‌ക്വാഡ്. മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ട്വിറ്ററിൽ പങ്കുവച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ബലൂണുകളും റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ച പൊലീസ് വാഹനത്തിന്റെ ബോണറ്റിലിരിക്കുന്ന 'സ്‌നിഫർ സ്‌പൈക്കിന്റെ' വീഡിയോയാണ് മന്ത്രി ട്വീറ്റ് ചെയ്തത്. വെറും ഒരു നായ മാത്രമായിരുന്നില്ലെന്നും, പൊലീസ് കുടുംബത്തിന്റെ ഭാഗമായിരുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മന്ത്രി വീഡിയോ പങ്കുവച്ചിരിക്കുന്നത്.പൊലീസ് ഉദ്യോഗസ്ഥർ വാഹനത്തിനൊപ്പം നടക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
नाशिक पोलिसांसाठी बॉम्ब शोधण्यात तरबेज असलेला "स्निफर स्पाईक" डॉग एवढीच त्याची ओळख नव्हती! गेली ११ वर्षे तो इमानेइतबारे देशसेवा करीत होता. म्हणूनच कुटुंबातील एक सदस्य निवृत्त झाल्याच्या भावनेने पोलिसांनी त्याला असा शाही निरोप दिला. या श्वानाला माझा सलाम!@nashikpolice pic.twitter.com/7vD5kfGH8I
— ANIL DESHMUKH (@AnilDeshmukhNCP) February 25, 2021
പൊലീസ് സേനയുടെ ഭാഗമാകുന്നതിന് മുമ്പ് തന്നെ സ്‌നിഫർ നായകൾക്ക് കഠിന പരിശീലനം നൽകുന്നു.നായക്കുട്ടികളായിരുന്ന കാലം മുതൽ അവരെ വളർത്തുന്നവരുമായി അടുത്തബന്ധം സ്ഥാപിക്കും. സാധാരണയായി സ്‌ഫോടകവസ്തുക്കൾ, തോക്കുകൾ, മയക്കുമരുന്ന് എന്നിവ കണ്ടെത്തുന്നതിനും തിരിച്ചറിയുന്നതിനുമായിട്ടാണ് സ്‌നിഫർ നായകൾക്ക് പ്രത്യേക പരിശീലനം നൽകുന്നത്.
വിമാനത്താവളങ്ങളിലും മറ്റ് പൊതു ഇടങ്ങളിലുമുള്ള കൊവിഡിനെ തിരിച്ചറിയാൻ നായകളെ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഇന്ത്യ ഉൾപ്പടെ ചില രാജ്യങ്ങൾ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. നായകൾക്ക് വേഗം വൈറസിനെ കണ്ടെത്താൻ സാധിക്കുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |