തിരുവനന്തപുരം: സംസ്ഥാനതലത്തിൽ ജനറൽ കാറ്റഗറിയിലെ 13 തസ്തിക ഉൾപ്പെടെ ജില്ലാതലം, സ്‌പെഷ്യൽ റിക്രൂട്ട്മെന്റ് , എൻ.സി.എ റിക്രൂട്ട്മെന്റ് എന്നിങ്ങനെ 46 തസ്തികകളിലേക്ക് വിജ്ഞാപനം പ്രസിദ്ധീകരിക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പ്രൊഫസർ ഇൻ മെഡിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ സർജിക്കൽ ഓങ്കോളജി, അസിസ്റ്റന്റ് പ്രൊഫസർ ഇൻ ബയോകെമിസ്ട്രി, അസിസ്റ്റന്റ് എൻജിനിയർ (സിവിൽ), അസിസ്റ്റന്റ് എൻജിനിയർ (ഇലക്ട്രിക്കൽ) തസ്തികമാറ്റം മുഖേന, ജൂനിയർ മാനേജർ (ജനറൽ), ഡെയറി എക്സ്റ്റൻഷൻ ഓഫീസർ, പ്രോജക്ട് അസിസ്റ്റന്റ്/യൂണിറ്റ് മാനേജർ, അക്കൗണ്ടന്റ്/സീനിയർ അസിസ്റ്റന്റ്, ആർട്ടിസ്റ്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക്, ജൂനിയർ അക്കൗണ്ടന്റ് ഗ്രേഡ് 2, ജൂനിയർ അസിസ്റ്റന്റ് തസ്തികളിലാണ് സംസ്ഥാന തല (ജനറൽ ) വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ജനറൽ ജില്ലാതലത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് 2 (ആയുർവേദം), നഴ്സ് ഗ്രേഡ് 2 (ആയുർവേദം), ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എച്ച്.ഡി.വി.)(നേരിട്ടും തസ്തികമാറ്റം മുഖേനയും), ഡ്രൈവർ ഗ്രേഡ് 2 (എൽ.ഡി.വി.)/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽ.ഡി.വി.) (നേരിട്ടും തസ്തികമാറ്റം മുഖേനയും, ആയ (വിവിധം)എന്നിങ്ങനെയും സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ്-സംസ്ഥാനതലത്തിൽ മെഡിക്കൽ ഓഫീസർ (ആയുർവേദം) (പട്ടികജാതി/പട്ടികവർഗ്ഗം), വുമൺ സബ് ഇൻസ്‌പെക്ടർ (പട്ടികവർഗം), സബ് ഇൻസ്‌പെക്ടർ ഒഫ് പൊലീസ് (പട്ടികവർഗം), അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവർഗം), ടെക്നിക്കൽ അസിസ്റ്റന്റ് ഗ്രേഡ് 2 (പട്ടികവർഗം), ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർ (ഡ്രൈവർ) ട്രെയിനി (പട്ടികജാതി/പട്ടികവർഗം), എൻജിനിയറിംഗ് അസിസ്റ്റന്റ് ഗ്രേഡ് 1 (പട്ടികജാതി/പട്ടികവർഗം) എന്നിവയിലടക്കമാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |