ന്യൂഡൽഹി: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലടക്കം മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ച് കർഷക സമരം രാജ്യവ്യാപകമായി ശക്തിപ്പെടുത്താൻ സംയുക്ത കിസാൻ മോർച്ച തീരുമാനിച്ചു. ഈ മാസം
കർണാടക, തെലങ്കാന, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ സംസ്ഥാനങ്ങളിൽ മഹാപഞ്ചായത്തുകൾ നടക്കും. അതേസമയം വിളകൾ നശിപ്പിച്ചുള്ള പ്രതിഷേധം പാടില്ലെന്ന് കിസാൻ മോർച്ച കർഷകരോട് വ്യക്തമാക്കി.
രാജ്യത്തെ തൊഴിലാളി സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് മുന്നോടിയായുള്ള തൊഴിലാളി സംഘടന, കർഷക നേതാക്കളുടെ സംയുക്തയോഗം ഇന്നലെ ചേർന്നു.
അതിനിടെ കർഷക പ്രശ്‌നങ്ങൾ പഠിക്കാനായി യു.പി സർക്കാർ നിയോഗിച്ച സമിതിയിൽ നിന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് ധർമ്മേന്ദ്ര മാലിക്ക് രാജി വച്ചു.
2017ൽ രൂപീകരീച്ച കർഷക അഭിവൃദ്ധി കമ്മിഷൻ ഇതുവരെ ഒരു യോഗം പോലും ചേർന്നിട്ടില്ലെന്നും പുതിയ കാർഷിക നിയമങ്ങൾ സംബന്ധിച്ച് കേന്ദ്രസർക്കാരിന് ഒരു ശുപാർശയും സമിതി കേന്ദ്രസർക്കാരിന് നൽകിയിലെന്നും അദ്ദേഹം ആരോപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |