തിരുവനന്തപുരം: കേരള ജല അതോറിട്ടിയിലെ ലോവർ ഡിവിഷൻ ടൈപ്പിസ്റ്റ് (തസ്തികകമാറ്റം) തസ്തികയിലേക്ക് (കാറ്റഗറി നമ്പർ 408/19) 9 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എൽ.ആർ. 1 വിഭാഗവുമായി ബന്ധപ്പെടണം ഫോൺ :0471 2546242.
മൃഗസംരക്ഷണ വകുപ്പിലെ വെറ്ററിനറി സർജൻ ഗ്രേഡ് 2 (മൂന്നാം എൻ.സി.എ.- പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 81/20) തസ്തിയിലേക്ക് 10 ന് രാവിലെ 9.45 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ 0471 2546325 എന്ന നമ്പരിൽ ബന്ധപ്പെടണം.
കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിലെ ജൂനിയർ സ്റ്റെനോ ടൈപ്പിസ്റ്റ് (എൻ.സി.എ.-എൽ.സി./എ.ഐ.) (കാറ്റഗറി നമ്പർ 394/18) തസ്തികയിലേക്ക് 9 ന് രാവിലെ 10.15 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിക്കാത്തവർ സി.ആർ. 2 വിഭാഗവുമായി ബന്ധപ്പെടണം .ഫോൺ : 0471 2546433.
കൊല്ലം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. രണ്ടാം എൻ.സി.എ.-പട്ടികജാതി (കാറ്റഗറി നമ്പർ 627/19), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. രണ്ടാം എൻ.സി.എ.-ഒ.ബി.സി. (കാറ്റഗറി നമ്പർ 588/19), ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. രണ്ടാം എൻ.സി.എ.- പട്ടികജാതി (കാറ്റഗറി നമ്പർ 584/19) തസ്തികകളിലേക്ക് 10 ന് പി.എസ്.സി. എറണാകുളം ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
കൊല്ലം ജില്ലയിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 115/17) തസ്തികയിലേക്കുള്ള ഷോർട്ട് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് 10 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും. അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ കൊല്ലം ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
സർട്ടിഫിക്കറ്റ് പരിശോധന
ആരോഗ്യവകുപ്പിലെ ജൂനിയർ കൺസൾട്ടന്റ് (ജനറൽ മെഡിസിൻ) മൂന്നാം എൻ.സി.എ.- മുസ്ലിം (കാറ്റഗറി നമ്പർ 161/20 തസ്തികയിലേക്ക് 8 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം.ഫോൺ: 0471 2546325.
വകുപ്പുതല പരീക്ഷ- വാചാ പരീക്ഷ
കേരള ജനറൽ സർവീസിലെ ഡിവിഷണൽ അക്കൗണ്ടന്റുമാർക്കുവേണ്ടിയുള്ള വകുപ്പുതല പരീക്ഷയുടെ (സ്‌പെഷ്യൽ ടെസ്റ്റ്- ഒക്‌ടോബർ 2019, ആഗസ്റ്റ് 2020) ഭാഗമായുള്ള വാചാ പരീക്ഷ 9, 10 തീയതികളിൽ പി.എസ്.സി ആസ്ഥാന ഓഫീസിൽ നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |