SignIn
Kerala Kaumudi Online
Saturday, 25 April 2026 5.25 PM IST

ചൈനയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി നഷ്ടമായി ജാക്ക് മാ

Increase Font Size Decrease Font Size Print Page

jack-ma

ബെയ്ജിംഗ് : ചൈനയിലെ ഏറ്റവും ധനികൻ എന്ന പദവി അലിബാബ ഗ്രൂപ്പ് സ്ഥാപകൻ ജാക്ക് മായ്ക്ക് നഷ്ടമായി. 2019 ലും 2020 ലും പുറത്തിറക്കിയ ഹുറൻ ഗ്ലോബൽ റിച്ച് ലിസ്റ്റിൽ ചൈനയിലെ ഏറ്റവും സമ്പന്നരിൽ മായും കുടുംബവും ഒന്നാം സ്ഥാനത്തെത്തിയിരുന്നുവെങ്കിലും പുതുതായി പുറത്തു വന്ന ലിസ്റ്റിൽ നാലാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. കുപ്പിവെള്ള നിർമ്മാതാക്കളായ നോങ്‌ഫു സ്പ്രിംഗിന്റെ ഷോംഗ് ഷാൻഷാൻ, ടെൻസെന്റ് ഹോൾഡിംഗിന്റെ പോണി മാ, കോളിൻ ഹുവാങ് എന്നിവരാണ് പട്ടികയിൽ ജാക്ക് മായ്ക്ക് മുന്നിലുള്ളവർ. ചൈനയിലെ ശതകോടീശ്വരനായ ജാക്ക് മാ ചൈനീസ് ഭരണകൂടത്തിനെതിരെ നടത്തിയ ചില പരാമർശങ്ങളാണ് അദ്ദേഹത്തിനെതിരെ തിരിയാൻ ചൈനീസ് ഭരണകൂടത്തെ പ്രേരിപ്പിച്ചത്. മായുടെ ബിസിനസ് സംരംഭമായ ആലിബാബ ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾക്കെതിരെ അന്വേഷണത്തിന് ചൈനീസ് സർക്കാർ ഉത്തരവിട്ടിരുന്നു. പൊതുവേദികളിൽ സജീവമായിരുന്ന മാ ഇതിനിടയിൽ മൂന്നു മാസത്തോളം പൊതു വേദികളിൽ നിന്ന് അപ്രത്യക്ഷനായിരുന്നു. പിന്നീട് 50 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യവുമായി ജനുവരിയിൽ അദ്ദേഹം വീണ്ടും പ്രത്യക്ഷപ്പെട്ടു. ചൈനയിലെ ഇപ്പോഴത്തെ ഏറ്റവും ധനികനായ സോങ്‌ ഒന്നാം സ്ഥാനത്തെത്തിയത് നോങ്‌ഫു സ്പ്രിംഗിന്റെയും വാക്‌സിൻ നിർമാതാക്കളായ ബീജിംഗ് വാണ്ടായ് ബയോളജിക്കൽ ഫാർമസി എന്റർപ്രൈസസിന്റെയും കരുത്തിലാണ്.

TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.