വെമ്പായം : പ്രഗത്ഭനായ അഭിഭാഷകൻ..പെരുമാറ്റത്തിൽ സൗമ്യഭാവം. ആകർഷണീയ വ്യക്തിത്വം. കോൺഗ്രസ് രാഷ്ട്രീയത്തിൽ ദശകങ്ങൾ നീണ്ട പ്രവർത്തനത്തിന്റെ ബാക്കി പത്രമാവട്ടെ, അവഗണനകളുടെ ഘോഷയാത്രയും .എങ്കിലും , പ്രവർത്തന മണ്ഡലങ്ങളിലെ നന്മയും , ജനസേവനത്തിലെ കർമ്മശുദ്ധിയും ഇനിയെങ്കിലും പാർട്ടി നേതൃത്വം അംഗീകരിക്കുമെന്നുംനിയമസഭാ സീറ്റിലേക്ക് പരിഗണിക്കുമെന്നുമുളള വിശ്വാസത്തിലാണ് വെമ്പായം അനിൽ കുമാർ.ചെമ്പഴന്തി എസ്.എൻ കോളേജിൽ കെ.എസ്.യു വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയാണ് അനിലിന്റെ രാഷ്ട്രീയ പ്രവേശം. നിയമ ബിരുദമെടുത്ത ശേഷം ആറ്റിങ്ങൽ കോടതിയിൽ പ്രാക്ടീസ് തുടങ്ങി. ഇതിനിടെ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മാണിക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ്, ന ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ,
ഡി.സി.സി ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ. പക്ഷേ കെ.പി.സി.സി ഭാരവാഹികളുടെ പട്ടികയിൽ നിന്നും അവസാന നിമിഷം ഒഴിവാക്കപ്പെട്ടു ..ഗ്രൂപ്പ് താത്പര്യത്തിനൊപ്പം, സാമുദായിക ഘടകങ്ങളും അതിന് കാരണമായി.നെടുമങ്ങാട് മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി സാദ്ധ്യത പട്ടികയിൽ മുന്നിലുള്ള അനിലിന്. അണ്ടൂർക്കോണം, പോത്തൻകോട്, മാണിക്കൽ, വെമ്പായം, കരകുളം പഞ്ചായത്തുകളും നെടുമങ്ങാട് മുനിസിപ്പാലിറ്റിയും ഉൾപ്പെടുന്ന നെടുമങ്ങാട് മണ്ഡലത്തിൽ മൂന്നര പതിറ്റാണ്ടിലേറെ നീണ്ട
ജനസേവനത്തിന്റെയും, സംഘടനാ പ്രവർത്തനത്തിന്റെയും പാരമ്പര്യം മുതൽക്കൂട്ടാണ്.