ന്യൂഡൽഹി: തൃണമൂൽ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദിനേശ്ത്രിവേദി ബി.ജെ.പിയിൽ ചേർന്നു.
ഇന്നലെ ഡൽഹി ബി.ജെ.പി ആസ്ഥാനത്ത് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയുടെയും കേന്ദ്ര മന്ത്രി പിയൂഷ് ഗോയലിന്റെയും സാന്നിദ്ധ്യത്തിലാണ് ത്രിവേദി അംഗത്വമെടുത്തത്. താൻ കാത്തിരുന്ന സുവർണ നിമിഷമാണിതെന്ന് ത്രിവേദി പറഞ്ഞു. ഒരിക്കലും പ്രത്യയശാസ്‌ത്രങ്ങൾ ഉപേക്ഷിച്ചിട്ടില്ലെന്നും തനിക്ക് വലുത് രാജ്യമാണെന്നും വികസനം ആഗ്രഹിക്കുന്ന ബംഗാളിലെ ജനങ്ങൾ രാഷ്‌ട്രീയ മാറ്റത്തിന് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. നല്ല മനുഷ്യനായ ദിനേഷ് ത്രിവേദി ഇത്രയും കാലം മോശം പാർട്ടിയിലായിരുന്നുവെന്നും ഇപ്പോൾ ശരിയായ പാർട്ടിയിലെത്തിയെന്നും നദ്ദ പ്രതികരിച്ചു.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിലേക്ക് ചേക്കേറുന്ന തൃണമൂൽ നേതാക്കളിൽ ഒടുവിലത്തെ ആളാണ് ത്രിവേദി. ബോളിവുഡ് താരമായ മിഥുൻ ചക്രവർത്തിയും തൃണമൂൽ വിട്ട് ബി.ജെ.പിയിലെത്തുമെന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |