പുരാതന നിയമ സംഹിതയായ മനുസ്‌മൃതിയിലെ വാചകം ഉപയോഗിച്ച് വനിതാ ദിന ആശംസകൾ നേർന്ന നടൻ മോഹൻലാലിനെ വിമർശിച്ച് സോഷ്യൽ മീഡിയ. പിതൃമേധാവിത്ത ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന, അങ്ങേയറ്റം സ്ത്രീവിരുദ്ധമായ വാചകങ്ങൾ ഉൾക്കൊള്ളുന്ന, ഒരു ഗ്രന്ഥത്തിൽ നിന്നുമുള്ള വാചകങ്ങൾ തന്നെ സ്ത്രീകൾക്ക് ആശംസ പകരാൻ ഉപയോഗിക്കണമായിരുന്നോ എന്നാണ് ഇവരുടെ ചോദ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി പേരാണ് മോഹൻലാലിന്റെ സോഷ്യൽ മീഡിയാ പോസ്റ്റിന്റെ കീഴിലായി എത്തിയത്.
മോഹൻലാൽ കുറിച്ച മനുസ്മൃതിയിൽ നിന്നുമുള്ള വാചകം:
'yatra nāryastu pūjyante ramante tatra devatāḥ।
yatraitāstu na pūjyante sarvāstatrāphalā:'
(സ്ത്രീ എവിടെ ആദരിക്കപ്പെടുന്നുവോ, അവിടെ ദൈവികത വിടരുന്നു
എന്നാൽ സ്ത്രീ അപമാനിക്കപ്പെടുന്നിടത്ത്, എല്ലാ പ്രവർത്തനങ്ങളും വിഫലമായിത്തീരുന്നു.)
yatra nāryastu pūjyante ramante tatra devatāḥ।
yatraitāstu na pūjyante sarvāstatrāphalā:Best wishes to all women on this special day.
#womensday2021
Posted by Mohanlal on Sunday, 7 March 2021
ഈ വാചകം തന്നെ സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്നും സ്ത്രീകളെ പ്രത്യേകം ആദരിക്കേണ്ടതില്ലെന്നും ചിലർ അഭിപ്രായപ്പെടുമ്പോൾ മനുസ്മൃതിയിലെ വാചകം ഉപയോഗിച്ചുകൊണ്ട് വനിതാ ദിന ആശംസകൾ നേരുന്നതിലും നല്ലത് മിണ്ടാതെയിരിക്കുന്നതാണെന്നും മറ്റുചിലർ പറയുന്നത്. എന്നാൽ മോഹൻലാലിന്റെ പോസ്റ്റിനെ വിമർശിക്കുന്നവരെ തിരിച്ച് ആക്രമിക്കുന്ന ഏതാനും ചിലരെയും കമന്റ് ബോക്സിൽ കാണാവുന്നതാണ്. മോഹൻലാലിന്റെ പോസ്റ്റിൽ തെറ്റേതുമില്ല എന്നിവർ അഭിപ്രായപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |