SignIn
Kerala Kaumudi Online
Saturday, 25 April 2026 10.10 PM IST

കള്ളവോട്ട് തടയാൻ ഹൈക്കോടതി മാർഗനിർദ്ദേശം, ഇരട്ട വോട്ടുകാർക്ക് സത്യപ്രസ്താവന

Increase Font Size Decrease Font Size Print Page

vote

 ബൂത്തിലെത്തുമ്പോൾ ഫോട്ടോയെടുക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരട്ടവോട്ടുകൾ തടയാൻ ഇത്തരം വോട്ടർമാരെ കണ്ടെത്തി സത്യപ്രസ്താവന ഒപ്പിട്ടുവാങ്ങണമെന്നത് ഉൾപ്പെടെ കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി. വോട്ടർപട്ടികയിലെ വ്യാജവോട്ടുകളും ഇരട്ടവോട്ടുകളും നീക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ നിർദ്ദേശം. ഇരട്ട വോട്ടുകാർ പോളിംഗ് ബൂത്തിൽ എത്തുമ്പോൾ ഇവരുടെ ഫോട്ടോയെടുക്കണമെന്നും ഇലക്ഷൻ കമ്മിഷന് നിർദ്ദേശം നൽകി.

3.17 ലക്ഷം ഇരട്ടവോട്ടുകൾ പട്ടികയിലുണ്ടെന്ന് രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിരുന്നെങ്കിലും കമ്മിഷന്റെ ഇതുവരെയുള്ള പരിശോധനയിൽ 38,856 ഇരട്ടവോട്ടുകൾ മാത്രമാണ് കണ്ടെത്തിയതെന്ന് ഇലക്ഷൻ കമ്മിഷൻ വിശദീകരിച്ചിരുന്നു. വോട്ടർപട്ടികയിൽ ഒന്നിലേറെ തവണ പേരുചേർത്തവരെ കണ്ടെത്തി ഇവർ ഒരു വോട്ടു മാത്രമേ ചെയ്യുന്നുള്ളൂവെന്ന് ഉറപ്പാക്കാൻ കർശന നടപടി വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഒന്നിലേറെ തവണ പേരുചേർത്തവരുടെ (ഇരട്ടവോട്ട്) പട്ടിക പരിശോധിച്ച് ഉറപ്പാക്കി രാഷ്ട്രീയപാർട്ടികൾക്കും അതത് ബൂത്തുകളിലെ പ്രിസൈഡിംഗ് ഒാഫീസർമാർക്കും നൽകണം. കള്ളവോട്ടും ഇരട്ടവോട്ടും തടയാൻ സാദ്ധ്യമായ എല്ലാ നടപടികളും കമ്മിഷൻ സ്വീകരിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന ഹർജിക്കാരന്റെ ആവശ്യത്തിൽ നടപടിയെടുത്തിട്ടുണ്ടെന്ന് ഇലക്ഷൻ കമ്മിഷൻ അറിയിച്ചു.

ഹൈക്കോടതി നിർദ്ദേശങ്ങൾ

 ഒന്നിലേറെ വോട്ട് ചെയ്താൽ നിയമനടപടിയുണ്ടാകുമെന്ന് പബ്ളിക് നോട്ടീസ് പുറപ്പെടുവിക്കണം

 കള്ളവോട്ട് തടഞ്ഞ് സ്വതന്ത്രവും നീതിപൂർവകവുമായ വോട്ടിംഗിന് നടപടിയെടുക്കണം

 ഇരട്ടവോട്ടുകാർ വോട്ട് ചെയ്യാനെത്തുമ്പോൾ ഇവരുടെ ഫോട്ടോയെടുക്കണം

 ഇൗ ഫോട്ടോകൾ ശേഖരിച്ച് ഡിജിറ്റൽ രൂപത്തിൽ ഇലക്ഷൻ കമ്മിഷൻ സൂക്ഷിക്കണം

 ഒരു വോട്ടു മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് ഇവരിൽ നിന്ന് സത്യപ്രസ്താവന എഴുതി വാങ്ങണം

 ഇവരുടെ ഒപ്പും വിരലടയാളവും രേഖപ്പെടുത്തി വാങ്ങണം

 വിരലിലെ മഷി ഉണങ്ങിയെന്ന് ഉറപ്പാക്കിയിട്ടേ ഇവരെ ബൂത്തിൽ നിന്ന് പോകാൻ അനുവദിക്കാവൂ

 സോഫ്ട്‌‌വെയറിൽ വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടുത്താനുള്ള സാദ്ധ്യത പരിശോധിക്കണം

 പ്രശ്നസാദ്ധ്യതാ ബൂത്തുകളിലുൾപ്പെടെ കേന്ദ്ര, സംസ്ഥാന സേനകളെ വിന്യസിക്കണം

 പോളിംഗ് ഏജന്റുമാരുടെ സുരക്ഷ ഉറപ്പാക്കണം

 പോളിംഗ് സ്റ്റേഷനുകളിൽ എല്ലാ പാർട്ടികളുടെയും പോളിംഗ് ഏജന്റുമാരുണ്ടെന്ന് ഉറപ്പാക്കണം

TAGS: VOTE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.