കാസർകോട്: കാസർകോട് മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. കെ. ശ്രീകാന്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച റോഡ്‌ഷോയിലെ കേന്ദ്ര ടെക്സ്റ്റൈൽസ് വകുപ്പ് മന്ത്രി സ്മൃതി ഇറാനിയുടെ സാന്നിധ്യം ബദിയടുക്കയിലെ ജനങ്ങളെ ആവേശത്തിലാക്കി .
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പ്രത്യയശാസ്ത്രത്തിന്റെ നിലനിൽപ്പിനും ഗാന്ധി കുടുംബം കോൺഗ്രസ് പാർട്ടിക്കുള്ളിലെ നിലനിൽപ്പിനുമുള്ള പോരാട്ടത്തിലാണെന്ന് സ്മൃതി ഇറാനി പരിഹസിച്ചു. ബി.ജെ.പിയുടെ പോരാട്ടം ആത്മനിർഭർ ഭാരതം സാക്ഷാത്കരിക്കുന്നതിനുവേണ്ടി മാത്രമല്ല മറിച്ച് കേരളത്തിൽ ബി.ജെ.പിയെ വളർത്താനുള്ള ശ്രമത്തിനിടെ ജീവൻ നഷ്ടമായ ബലിദാനികൾക്കു വേണ്ടികൂടിയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
രജിസ്ട്രാർ ഓഫീസ് ഗ്രൗണ്ട് പരിസരത്തുനിന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിച്ച റോഡ് ഷോയിൽ കനത്ത ചൂടിനെയും അവഗണിച്ച് നൂറുകണക്കിനാളുകൾ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |