SignIn
Kerala Kaumudi Online
Saturday, 25 April 2026 3.12 AM IST

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്തികരം

Increase Font Size Decrease Font Size Print Page
pinarayi

കോഴിക്കോട് : കൊവിഡ് ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് മെഡിക്കൽ ബോർഡ് അറിയിച്ചു.

പേവാർഡിലെ ഒന്നാംനിലയിൽ ഒരുക്കിയ വി.ഐ.പി റൂമിലാണ് മുഖ്യമന്ത്രി. പത്തംഗ മെഡിക്കൽ ബോർഡാണ് ചികിത്സാ ഏകോപിപ്പിക്കുന്നത്.

മുഖ്യമന്ത്രിക്ക് നേരിയ രോഗലക്ഷണങ്ങളെയുള്ളൂ. മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ല. നിലവിലെ സ്ഥിതി തുടർന്നാൽ അഞ്ച് ദിവസത്തിനുള്ളിൽ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്നാണ് പ്രതീക്ഷയെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ പറഞ്ഞു.
ഭരണ നിർവഹണത്തിനായി പ്രത്യേക സജ്ജീകരണങ്ങൾ പേവാർഡ് ബ്ലോക്കിൽ ഒരുക്കിയിട്ടുണ്ട്. സിറ്റി പൊലീസ് മേധാവി എ.വി.ജോർജ്ജിന്റെ നേതൃത്വത്തിൽ സുരക്ഷാ ക്രമീകരണങ്ങളും കർശനമാക്കി.

മുഖ്യമന്ത്രിയുടെ മകൾ വീണ, മരുമകൻ അഡ്വ.പി.എ.മുഹമ്മദ് റിയാസ്, ചെറുമകൻ ഇഷാൻ എന്നിവരും കൊവിഡ് ബാധിതരായി ഇവിടെ ചികിത്സയിലുണ്ട്. ഇവരുടെ ആരോഗ്യനിലയും തൃപ്തികരമാണ്.

TAGS: PINARAYI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.