
മാഡ്രിഡ് : കഴിഞ്ഞ ദിവസം സെൽറ്റ വിഗോയ്ക്ക് എതിരെ നടന്ന ലാ ലിഗ മത്സരത്തിനിടെ പരിക്കേറ്റ കൗമാര സൂപ്പർ താരം ലാമിൻ യമാലിന് ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും. മത്സരത്തിന്റെ 40-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്ന് ബാഴ്സയുടെ വിജയഗോൾ നേടിയ യമാൽ ഇടതുകാലിന് പേശിവലിവ് അനുഭവപ്പെട്ടതിനെത്തുടർന്ന് കരയ്ക്ക് കയറുകയായിരുന്നു. ജൂണിൽ ആരംഭിക്കുന്ന ലോകകപ്പിൽ സ്പെയ്നിന്റെ കുന്തമുനയാണ് യമാൽ. ലോകകപ്പിന് മുമ്പ് താരം പരിക്ക് മാറിയെത്തുമെന്നാണ് പ്രതീക്ഷ.
32 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി ലാ ലിഗയിൽ ഒന്നാംസ്ഥാനത്താണ് ബാഴ്സലോണ. 73 പോയിന്റുള്ള റയലാണ് രണ്ടാം സ്ഥാനത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |