പാലക്കാട്: ഹിന്ദു - മുസ്ലീം പ്രണയ കഥ പ്രമേയമാക്കിയ സിനിമയുടെ സെറ്റിൽ ആക്രമണം നടത്തുകയും ചിത്രീകരണം തടയുകയും ചെയ്ത സംഭവത്തിൽ അഞ്ചുപേരെ ശ്രീകൃഷ്ണപുരം പൊലീസ് അറസ്റ്റു ചെയ്തു. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് അറസ്റ്റിലായത്. അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘംചേരൽ, അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |